15 നെതിരേ 20 എംഎല്‍എമാരുടെ പിന്തുണ, ഗോവയില്‍ ബിജെപി സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 20, 2019

15 നെതിരേ 20 എംഎല്‍എമാരുടെ പിന്തുണ, ഗോവയില്‍ ബിജെപി സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിച്ചു

പനാജി: ഗോവയില്‍ 20 എംഎല്‍എ മാരുടെ പിന്തുണയോടെ ബിജെപി സര്‍ക്കാര്‍ നിയമസഭയില്‍ ഭുരിപക്ഷം തെളിയിച്ചു. 15 അംഗങ്ങള്‍ വിരുദ്ധമായി വോട്ടു ചെയ്തു. പുതിയതായി അധികാരമേറ്റ പ്രമോദ് സാവന്ത് സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി. ഭുരിപക്ഷം ഉറപ്പാക്കാന്‍ 18 എംഎല്‍എ മാരുടെ പിന്തുണ തന്നെ ധാരാളമായിരുന്നു. ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെയും മഹാരാഷ്ട്രാ വാദി ഗോമാന്തക് പാര്‍ട്ടിയുടെയും മൂന്ന് എംഎല്‍എ മാര്‍ വീതവും മൂന്ന് സ്വതന്ത്രന്മാരും ബിജെപിയ്ക്ക് വോട്ടു ചെയ്തതോടെ കൂട്ടുകക്ഷി ഭരണം വിശ്വാസവോട്ടെടുപ്പ് എന്ന കടമ്പ മറികടന്നു.

കോണ്‍ഗ്രസിന്റെ 14 എംഎല്‍എമാരും ഒരു നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി എംഎല്‍എയുമാണ് സര്‍ക്കാരിനെതിരേ വോട്ടു ചെയ്തത്. അന്തരിച്ച മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ പിന്‍ഗാമിയായി കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടു മണിക്കാണ് സാവന്ത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. 40 അംഗ നിയമസഭയില്‍ നിലവിലുള്ള 36 സീറ്റുകളില്‍ 12 സീറ്റാണ് ബിജെപിയ്ക്കുള്ളത്. 14 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിനെ മറികടന്നാണ് ബിജെപി കൂട്ടുകക്ഷി ഭരണമുണ്ടാക്കിയത്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു 11 അംഗ കാബിനറ്റ് അധികാരമേറ്റത്.

മുഖ്യമന്ത്രി പദത്തിനായി സഖ്യകക്ഷികള്‍ ആവശ്യം ഉന്നയിച്ചെങ്കിലും മഹാരാഷ്ട്രവാദി ഗോമാന്തക് പാര്‍ട്ടിയുടെ സുദീന്‍ ധാവ്‌ലികറിനെയും ഗോവാ ഫോര്‍വേഡ് പാര്‍ട്ടിയും വിജയ് സര്‍ദേശയായിയെയും ഉപ മുഖ്യമന്ത്രിമാരാക്കി ബിജെപി പ്രശ്‌നം പരിഹരിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ രണ്ടു ബിജെപി എംഎല്‍എമാര്‍ സ്ഥാനം രാജിവെച്ച് കോണ്‍ഗ്രസിലേക്ക് പോയതും ഈ വര്‍ഷം ബിജെപിയുടെ ഫ്രാന്‍സിസ് ഡിസൂസയും മനോഹര്‍ പരീക്കറും മരണമടയുകയും ചെയ്ത സാഹചര്യത്തിലാണ് നിയമസഭാംഗങ്ങളുടെ എണ്ണം 36 ആയി ചുരുങ്ങിയത്.



from mangalam.com https://ift.tt/2JqfNIi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages