10 നഗരങ്ങളില്‍ 30 ഹോട്ടലുകളിലെ 42 മുറികളില്‍ ഒളിക്യാമറ ; കുളിയും ലൈംഗികതയും 4000 പേര്‍ക്ക് ലൈവ് ; ചോര്‍ന്നത് 1600 അതിഥികളുടെ സ്വകാര്യതകള്‍; കൊറിയയില്‍ നടന്നത് വന്‍ ചാരപ്പണി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, March 21, 2019

10 നഗരങ്ങളില്‍ 30 ഹോട്ടലുകളിലെ 42 മുറികളില്‍ ഒളിക്യാമറ ; കുളിയും ലൈംഗികതയും 4000 പേര്‍ക്ക് ലൈവ് ; ചോര്‍ന്നത് 1600 അതിഥികളുടെ സ്വകാര്യതകള്‍; കൊറിയയില്‍ നടന്നത് വന്‍ ചാരപ്പണി

സോള്‍: ദക്ഷിണ കൊറിയില്‍ നടന്ന ചരിത്രത്തിലെ ഏറ്റവും വലിയ ചാരപ്പണികളില്‍ ഒന്നില്‍ പത്തു നഗരങ്ങളിലെ വിവിധ ഹോട്ടലുകളിലെ 1600 അതിഥികളുടെ വിവരങ്ങള്‍ ചോര്‍ത്തലിനിരയാക്കി. ഹോട്ടല്‍ മുറികളിലെ ഭിത്തികളിലും ഉപയോഗിക്കുന്ന വസ്തുക്കളിലും അനേകം രഹസ്യ ക്യാമറകള്‍ ഘടിപ്പിച്ച് അതിലൂടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ആള്‍ക്കാര്‍ക്ക് മുന്നില്‍ ലൈവ്‌ഷോ നല്‍കുകയായിരുന്നു.

സംഭവത്തില്‍ നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വിവിധ നഗരങ്ങളിലെ 30 ഹോട്ടലുകളിലെ 42 മുറികളിലാണ് ഒളി ക്യാമറ ഘടിപ്പിച്ച് ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. ഡിജിറ്റല്‍ ടെലിവിഷന്‍ ബോക്‌സുകളിലും ഭിത്തിയുടെ സോക്കറ്റുകളിലും ഹെയര്‍ ഡ്രൈയറുകളിലും ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ ഒളിപ്പിച്ചുവെച്ച ക്യാമറ വഴിയായിരുന്നു ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. ഇവ പിന്നീട് 44.95 ഡോളറിന് അംഗമായി ചേരുന്നിട്ടുള്ള 4000 പേര്‍ക്ക് ലൈവ് നല്‍കി. ഹോട്ടല്‍ മുറികളിലെ ഗസ്റ്റുകളുടെ കിടപ്പറ രംഗങ്ങളും വസ്ത്രം മാറലും കുളിയും പ്രാഥമിക കൃത്യങ്ങളും വരെ ഇടപാടുകാരുടെ കമ്പ്യൂട്ടറുകളില്‍ ലൈവായി വിടുകയായിരുന്നു.

ഒളിക്യാമറകള്‍ വഴി മറ്റുള്ളവരുടെ രഹസ്യങ്ങള്‍ ചോര്‍ത്തുന്ന ഇത്തരം കേസുകള്‍ മുമ്പും ദക്ഷിണാഫ്രിക്കയില്‍ വിവാദം ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഇത്രയും വലിയ രീതിയില്‍ ഒരു ചാരപ്പണി ഉണ്ടായിട്ടില്ല. ഇതിനൊപ്പം ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ ലൈവായി സംപ്രേഷണം ചെയ്യുന്ന പരിപാടിയും ഇതാദ്യമാണെന്നാണ് പോലീസ് പറയുന്നത്. 2017 ല്‍ വീഡിയോ ടേപ്പിംഗുമായി ബന്ധപ്പെട്ട് അനേകം കേസുകളാണ് പോലീസിന് മുന്നില്‍ എത്തിയത്. 6,400 പരാതികളാണ് ഉണ്ടായത്. 2012 നെ അപേക്ഷിച്ച് 2,400 കേസുകളാണ് കൂടിയത്. ജനുവരിയിലാണ് ഒരു റിവഞ്ച് പോണ്‍ സൈറ്റിന്റെ സഹ ഉടമയെ ദക്ഷിണ കൊറിയ നാലുവര്‍ഷത്തെ തടവിനും 1.26 ഡോളര്‍ പിഴയ്ക്കും ശിക്ഷിച്ചത്.

സ്ത്രീകളുടെ സ്വകാര്യത ഒളിക്യാമറകള്‍ക്ക് വിധേയമാക്കുന്ന സംഭവങ്ങള്‍ കൂടിയ സാഹചര്യത്തില്‍ ദക്ഷിണ കൊറിയന്‍ നഗരങ്ങളിലെ പൊതു ശൗചാലയങ്ങളിലും വാഷ്‌റൂമുകളിലും പരിശോധന നടത്തുന്നതിനായി വനിതാ ഇന്‍സ്‌പെക്ടര്‍മാരുടെ ടീമിനെ അധികൃതര്‍ കഴിഞ്ഞ വര്‍ഷം നിയോഗിച്ചിരുന്നു. എന്നാല്‍ ഇതിനൊപ്പം ഇത്തരം കാര്യങ്ങളില്‍ തടയിടാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ''എന്റെ ജീവിതം നിങ്ങള്‍ക്ക് നീലച്ചിത്രമാക്കാനുള്ളതല്ല'' എന്ന മുദ്രാവാക്യം മുഴക്കി ആയിരക്കണക്കിന് യുവതികള്‍ തെരുവില്‍ ഇറങ്ങിയത് കഴിഞ്ഞ വര്‍ഷമായിരുന്നു.



from mangalam.com https://ift.tt/2TN9un3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages