അലിഗഡ്: മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധിയുടെ ചിത്രത്തിന് നേര്‍ക്ക് വെടിയുതിര്‍ത്ത ഹിന്ദുമഹാസഭാ നേതാവിനെതിനേയും ഭര്‍ത്താവിനെയും യുപി പോലീസ് അറസ്റ്റ് ചെയ്തു. ഹിന്ദുമഹസഭ ദേശീയ സെക്രട്ടറി പൂജാ പാണ്ഡെയാണ് അറസ്റ്റിലായിരിക്കുന്നത്. ഇവരുടെ ഭര്‍ത്താവ് അശോക് പാണ്ഡെയെയും പോലീസ് അറസ്റ്റ് ചെയ്തു.
ഉത്തര്‍പ്രദേശിലെ താപ്പലില്‍ നിന്നുമാണ് ഇരുവരും പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് 12 പേര്‍ക്കെതിരെ യുപി പോലീസ് കേസെടുത്തിട്ടുണ്ട്. നേരത്തെ ഗാന്ധിവധം പുനരാവിഷ്‌കരിച്ചതിന്റെ വീഡിയോ ദൃശ്യം പ്രചരിച്ചതിന് പിന്നാലെ ഇതില്‍ കണ്ടാല്‍ അറിയാവുന്ന മൂന്നു പേരെ അറസ്റ്റ് ചെയ്തിരുന്നു.
ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ഹിന്ദു മഹാസഭ മഹാസഭ ശൗര്യ ദിവസ് ആയാണ് ആചരിക്കുന്നത്. കാലങ്ങളായി ഈ ദിവസം ഗാന്ധി ഘാതകന്‍ ഗോഡ്‌സെയുടെ പ്രതിമയില്‍ മാല ചാര്‍ത്തിയും മധുരം വിതരണം ചെയ്തുമാണ് ആചരിക്കാറുള്ളത്. എന്നാല്‍ ഈ വട്ടം ഗാന്ധി വധം പുനരാവിഷ്‌കരിക്കുകയും ചെയ്തതോടെയാണ് വിവാദം ചൂടുപിടിച്ചത്.
ഗാന്ധിയുടെ കോലത്തിന് നേരെ വെടിയുതിര്‍ക്കുകയും തുടര്‍ന്ന് രക്തമെന്ന് തൊന്നിപ്പിക്കുന്ന വിധം ചായം ഒഴിക്കുകയും ചെയ്യുകയായിരുന്നു.
from mangalam.com http://bit.ly/2GwCwj9
via IFTTT
No comments:
Post a Comment