ന്യുഡല്‍ഹി: തിരുവനന്തപുരം വിമാനത്താളത്തിന്റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് ലഭിച്ചേക്കും. വിമാനത്താവളങ്ങളുടെ നടത്തിപ്പ് കൈമാറുന്നതിന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ നടത്തിയ ഫിനാന്‍ഷ്യല്‍ ബിഡില്‍ മുന്നില്‍ അദാനി ഗ്രൂപ്പ്. തിരുവനന്തപുരം അടക്കം അഞ്ച് വിമാനത്താവളങ്ങളുടെ ലേലമാണ് ഇന്ന് പരിഗണിച്ചാണത്. അഞ്ചിടത്തും അദാനി ഗ്രൂപ്പ് മുന്നിലെത്തി.
തിരുവനന്തപുരത്തിന് പുറമേ ലഖ്‌നോ, ജയ്പൂര്‍, അഹമ്മദാബാദ്, മംഗലൂരു എന്നീ വിമാനത്താവളങ്ങളുടെ നടത്തിപ്പിലും ലേലം നടന്നിരുന്നു. ഔദ്യോഗിക പ്രഖ്യപനം ഈ മാസം 28നായിരിക്കും.
വിമാനത്താവളത്തിന്റെ ലേലത്തില്‍ സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള കെ.എസ്.ഐ.ഡി.സി രണ്ടാമതാണ്. ഡല്‍ഹി, ഹൈദരാബാദ് വിമാനത്താവളങ്ങളുടെ നടത്തിപ്പുകാരായ ജി.എം.ആര്‍ മൂന്നാമതാണ്.
വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതലയില്‍ സ്വകാര്യ മേഖലയെ കൂടി പങ്കാളിയാക്കുന്ന കേന്ദ്രനയത്തിന്റെ ഭാഗമായാണ് ലേലം നടന്നത്. ലേലത്തില്‍ സംസ്ഥാന സര്‍ക്കാരിന് കൂടുതല്‍ ഇളവുകള്‍ നല്‍കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു.
from mangalam.com https://ift.tt/2BQW8Lk
via IFTTT
No comments:
Post a Comment