ന്യൂഡല്‍ഹി: പുല്‍വാമയിലെ ഭീകരാക്രമണത്തെ സര്‍വകക്ഷി യോഗം അപലപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ പാര്‍ലമെന്റിലെ ലൈബ്രറി ഹാളിലാണ് സര്‍വകക്ഷി യോഗം ചേര്‍ന്നത്. പുല്‍വാമ ആക്രമണത്തെ അപലപിച്ച് സര്‍വകക്ഷി യോഗം പ്രമേയം പാസാക്കി. എല്ലാ രൂപത്തിലുള്ള തീവ്രവാദത്തെയും അതിര്‍ത്തിക്കപ്പുറത്ത് നിന്ന് തീവ്രവാദത്തിന് ലഭിക്കുന്ന പിന്തുണയേയും പ്രമേയം അപലപിച്ചു.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഇന്ത്യ അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തിന്റെ ഭീഷണി നേരിടുകയാണ്. എന്നാല്‍ അതിനെ നേരിടുന്നതില്‍ രാജ്യം നിശ്ചയദാര്‍ഢ്യം പ്രകടിപ്പിച്ചിട്ടുണ്ട്. തീവ്രവാദ വെല്ലുവിളി നേരിടുന്നതിനുള്ള നിശ്ചയദാര്‍ഢ്യം രാജ്യം ഒറ്റ ശബ്ദത്തില്‍ വ്യക്തമാക്കുകയാണ്. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാനും തീവ്രവാദത്തെ നേരിടാനും സുരക്ഷാ സേനയ്‌ക്കൊപ്പം എല്ലാവരും ചേറന്ന് നില്‍ക്കുകയാണെന്നും പ്രമേയം വ്യക്തമാക്കി.
തീവ്രവാദ ഭീഷണി അവസാനിപ്പിക്കാന്‍ പ്രതിപക്ഷം സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. എല്ലാ ദേശീയ-സംസ്ഥാന പാര്‍ട്ടികളുടെയും അധ്യക്ഷന്‍മാരെ പ്രധാനമന്ത്രി തന്നെ കൂടിക്കാഴ്ചയ്ക്ക് വിളിച്ച് അവരുടെ അഭിപ്രായം തേടണമെന്നും പ്രതിപക്ഷ പാര്‍ട്ടി പ്രതിനിധികള്‍ രാജ്‌നാഥ് സിംഗിനോട് ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ നിലപാടുകളോട് പല വിയോജിപ്പുകളുമുണ്ടെങ്കിലും രാജ്യത്തിന്റെ സുരക്ഷയെ കരുതിയും തീവ്രവാദം അവസാനിപ്പിക്കാനും ഇപ്പോള്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുകയാണെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. വ്യാഴാഴ്ചയാണ് പുല്‍വാമയില്‍ ഭീകരാക്രമണം നടന്നത്. മലയാളിയടക്കം 45 സി.ആര്‍.പി.എഫ് ജവാന്‍മാരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
from mangalam.com http://bit.ly/2SDa4mM
via IFTTT
No comments:
Post a Comment