യുവതി കുളിക്കുന്നത് മൊബൈലില്‍ പകര്‍ത്തിയ ഐഐടി വിദ്യാര്‍ത്ഥി അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 25, 2019

യുവതി കുളിക്കുന്നത് മൊബൈലില്‍ പകര്‍ത്തിയ ഐഐടി വിദ്യാര്‍ത്ഥി അറസ്റ്റില്‍

താനെ:യുവതി കുളിക്കുന്നത് ചിത്രീകരിച്ച ഐഐടി വിദ്യാർത്ഥി അറസ്റ്റിൽ. മുംബൈ ഐഐടി വിദ്യാർത്ഥിയായ അവിനാശ് കുമാർ(34) ആണ് അറസ്റ്റിലായത്. ഇയാൾ താനെ സ്വദേശിയാണ്. ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ഒരു യുവതിയാണ് അവിനാശിനെതിരെ പോലീസിൽ പരാതിപ്പെട്ടത്. വെള്ളിയാഴ്ച രാത്രി ഇവർ കുളിച്ചുകൊണ്ടിരിക്കുമ്പോൾ കുളിമുറിയുടെ ജനലിൽ മൊബൈൽ ഫോൺ കണ്ടു. ഭർത്താവിനെ വിളിച്ചു വരുത്തി യുവതി ഫോൺ എടുത്തു പരിശോധിച്ചപ്പോഴാണ് കുളിക്കുന്ന ദൃശ്യങ്ങൾ ചിത്രീകരിച്ചതായി വ്യക്തമായത്. ഇതേ സമയം അവിനാശ് ഓടിപ്പോകുന്നതും ഇവർ കണ്ടു. ഇതോടെ ഇരുവരും കപുർബാവ്ടി സ്റ്റേഷനിലെത്തി പരാതിപ്പെടുകയായിരുന്നു. മൊബൈൽ ഫോണിൽ നിന്ന് സ്ത്രീകളുടെയും പുരുഷൻമാരുടെയും ദൃശ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ചിത്രീകരിച്ച വീഡിയോയിലുള്ളത് കൂടുതലും ഒരേ കെട്ടിടത്തിലെ താമസക്കാരുടേതാണ്. Content Highlight: IIT Student Arrested for Filming Women Bathing


from mathrubhumi.latestnews.rssfeed https://ift.tt/2tAsJkd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages