ഒന്നര കോടി തട്ടിയെടുത്തെന്ന കേസ്: സരിതയേയും ബിജു രാധാകൃഷ്ണനേയും കോടതി വെറുതെ വിട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 18, 2019

ഒന്നര കോടി തട്ടിയെടുത്തെന്ന കേസ്: സരിതയേയും ബിജു രാധാകൃഷ്ണനേയും കോടതി വെറുതെ വിട്ടു

തിരുവനന്തപുരം: സോളാര്‍ ഇടപാടിലൂടെ ഒന്നരകോടി തട്ടിയെടുത്തെന്ന കേസില്‍ സരിത നായരേയും ബിജു രാധാകൃഷ്ണനേയും എറണാകുളം സിജെഎം കോടതി വെറുതെ വിട്ടു. സോളാര്‍ ഉപകരണ ഇടപാടുമായി ബന്ധപ്പെട്ട് വ്യവസായി ടിസി മാത്യുവില്‍ നിന്ന് ഒരു കോടി അഞ്ചു ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു കേസ്.

തിരുവനന്തപുരം സ്വദേശി ടിസി മാത്യു കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ കോടതി നേരിട്ട് കേസ് എടുക്കുകയായിരുന്നു. ഇരുവര്‍ക്കുമെതിരെ സാമ്പത്തിക തട്ടിപ്പ് തെളിയിക്കാന്‍ ഹര്‍ജിക്കാരന് കഴിഞ്ഞിട്ടില്ലെന്നും വിശ്വാസ വഞ്ചന മാത്രമേ തെളിയിക്കാനയിട്ടുള്ളുവെന്നും കോടതി നിരീക്ഷിച്ചു. സിവില്‍ തര്‍ക്കം മാത്രമാണെന്നാണ് കോടതി വിലയിരുത്തിയത്.

സോളാര്‍ റിന്യൂവബിള്‍ എനര്‍ജി സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍ ആര്‍.ബി. നായര്‍ എന്ന പേരില്‍ ബിജു രാധാകൃഷ്ണനും കമ്പനിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ലക്ഷ്മി നായര്‍ എന്ന പേരില്‍ സരിത എസ്. നായരുമാണ് സോളാര്‍ ഉപകരണ ഇടപാടിനായി ടി.സി. മാത്യൂവിനെ സമീപിച്ചത്. 2013 ലായിരുന്നു പദ്ധതിയില്‍ മുതല്‍ മുടക്കണമെന്നാവശ്യപ്പെട്ട് തട്ടിപ്പ് നടത്തിയത്. കൂടാതെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ സോളാര്‍ ഉപകരണങ്ങളുടെ മൊത്തവിതരണകാശവും വാഗ്ദാനം ചെയ്തിരുന്നു.



from mangalam.com http://bit.ly/2Ijvxwn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages