തിരുവനന്തപുരം: കഴിഞ്ഞ മാസം 8,9 തീയതികളില്‍ ദേശീയ തലത്തില്‍ പ്രതിപക്ഷ യൂണിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്കില്‍ പങ്കെടുത്തവര്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. പണിമുടക്കിന്റെ ഭാഗമായി ജോലിക്ക് ഹാജരാകാതിരുന്നവര്‍ക്കാണ് ശമ്പളം നല്‍കുന്നത്. പണിമുടക്കിനെ 'ആകസ്മിക അവധിയാക്കി' പരിഗണിച്ച് ശമ്പളം നല്‍കാനാണ് പൊതുഭരണവകുപ്പിന്റെ ഉത്തരവിറക്കിയിരിക്കുന്നത്.
ഇതുപ്രകാരം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ശമ്പളം ലഭിക്കും. കേന്ദ്രസര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് വിവിധ ട്രേഡ് യൂണിയനുകള്‍ സംയുക്തമായി ആഹ്വാനം ചെയ്തതായിരുന്നു 48 മണിക്കൂര്‍ അഖിലേന്ത്യാ പണിമുടക്ക്.
from mangalam.com http://bit.ly/2N278dh
via IFTTT
No comments:
Post a Comment