ബെംഗളൂരു; നിധി കിട്ടുമെന്ന വിശ്വാസത്തിൽ പേരക്കുട്ടി മുത്തശ്ശിയുടെ തലയറുത്തു. ബെംഗളൂരുവിനടുത്തുള്ള ബദാനഗോഡി എന്ന ഗ്രാമത്തിലാണ് സംഭവം. പുട്ടവ്വ ഗൊള്ളാറ (75)നെ പേരക്കുട്ടി രമേശ് ഗൊള്ളാറ (32) കൊലപ്പെടുത്തുകയായിരുന്നു. ഇയാൾ രണ്ടുവർഷം മുമ്പ് ഒരു ആൺകുട്ടിയെ നരബലി നൽകിയിരുന്നു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയപ്പോഴാണ് മുത്തശ്ശിയെയും ദാരുണമായി കൊന്നത്. പൂട്ടിയിട്ട വീടിനുള്ളിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിൽ ആണ് പുട്ടവ്വയെ തലയറുത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് വീട്ടിന്റെ വാതിൽ പൊളിച്ച ശേഷം നാട്ടുകാർ അകത്ത് കടക്കുകയായിരുന്നു. 2016ൽ രമേശ് ആൺകുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം മൃതശരീരം മാലഗി ഡാമിന് സമീപം കുഴിച്ചിടുകയായിരുന്നു. ഹുളിഗമ്മ ദേവിനിധി ലഭിക്കാൻ ആരെയെങ്കിലും ബലി നൽകണമെന്നും ആവശ്യപ്പെട്ടെന്നുമാണ് അന്ന് ഇയാൾ പോലീസിന് നൽകിയ മൊഴി. നാട്ടുകാർ നടത്തിയ തിരച്ചിലിൽ ഗ്രാമത്തിലെ ഒറ്റപ്പെട്ട സ്ഥലത്തുനിന്ന് രമേശിനെ കണ്ടെത്തി. ഇയാളെ പിടികൂടിയ നാട്ടുകാർ പോലീസിന് കൈമാറുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. മുത്തശ്ശിയെ കൊന്ന സംഭവത്തിലും രമേശ് 2016 ലെ മൊഴി ആവർത്തിച്ചതായാണ് റിപ്പോർട്ടുകൾ. Content Highlight: man allegedly beheads grandmother
from mathrubhumi.latestnews.rssfeed https://ift.tt/2VdFe0N
via
IFTTT
No comments:
Post a Comment