പൂഞ്ചില്‍ പാക് വെടിവെപ്പ്; തിരിച്ചടിച്ച് ഇന്ത്യ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 28, 2019

പൂഞ്ചില്‍ പാക് വെടിവെപ്പ്; തിരിച്ചടിച്ച് ഇന്ത്യ

ശ്രീനഗർ: കശ്മീരിലെ നിയന്ത്രണരേഖയിൽ വീണ്ടും പാക് പ്രകോപനം. പൂഞ്ചിലെ കൃഷ്ണഘട്ടി സെക്ടറിലെ ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരെ പാക് സൈന്യം വെടിവെപ്പ് നടത്തിയെങ്കിലും ഇന്ത്യൻ സൈന്യം തിരിച്ചടിച്ചു. രാവിലെ ആറ് മണിയോടെ ആരംഭിച്ച വെടിവെപ്പ് ഒരു മണിക്കൂറോളം നീണ്ടുനിന്നതായി വാർത്താ ഏജൻസിയായ എ.എൻ.ഐ. റിപ്പോർട്ട് ചെയ്തു. പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾ വ്യോമാക്രമണത്തിൽ തകർത്തതിന് പിന്നാലെയാണ് കഴിഞ്ഞദിവസം മുതൽ പാക് സൈന്യം അതിർത്തിയിൽ പ്രകോപനം തുടങ്ങിയത്. ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരെ ബുധനാഴ്ച രാവിലെയും വെടിവെപ്പ് നടത്തിയ പാക് സൈന്യം മേഖലയിൽ ഷെല്ലാക്രമണവും നടത്തിയിരുന്നു. അതേസമയം, അതിർത്തിപ്രദേശങ്ങളിൽ പ്രശ്നങ്ങൾ രൂക്ഷമായതിനാൽമേഖലയിലെ സ്കൂളുകൾക്ക് വ്യാഴാഴ്ചയും അവധി നൽകി. നിയന്ത്രണരേഖയോട് ചേർന്ന സ്കൂളുകൾ വ്യാഴാഴ്ചയും പ്രവർത്തിക്കില്ലെന്നാണ് അധികൃതർ അറിയിച്ചത്. സംഘർഷസാഹചര്യം കണക്കിലെടുത്ത് കഴിഞ്ഞ രണ്ടുദിവസവും പ്രദേശത്തെ സ്കൂളുകൾക്ക് അവധി നൽകിയിരുന്നു. Content Highlights:pakistan started firing in loc kashmir, indian army retaliated


from mathrubhumi.latestnews.rssfeed https://ift.tt/2GOlCxl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages