ലഖ്നൗ: ഉത്തർപ്രദേശിലെ ബദോഹിയിൽ കാർപ്പെറ്റ് ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ പത്തുപേർ മരിച്ചു. ഫാക്ടറിയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന പടക്കനിർമാണശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. ശനിയാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു അപകടം. കാർപ്പെറ്റ് ഫാക്ടറിയിൽ അനധികൃതമായി പടക്കനിർമാണശാലയും പ്രവർത്തിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഇവിടെ സൂക്ഷിച്ചിരുന്ന വെടിക്കോപ്പുകൾ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. കൂടുതൽപേർ അപകടത്തിൽപ്പെട്ടെന്നവിവരത്തെ തുടർന്ന് ദേശീയ ദുരന്തനിവാരണസേനയടക്കം രക്ഷാപ്രവർത്തനം തുടരുകയാണ്. ഫാക്ടറിയിലെ സ്ഫോടനത്തിൽ സമീപത്തുണ്ടായിരുന്ന വീടുകളും തകർന്നതായാണ് റിപ്പോർട്ട്. നിലവിൽ മണ്ണുമാന്ത്രി യന്ത്രങ്ങൾ ഉപയോഗിച്ച് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. Content Highlights:explosion in a carpet factory in bhadohi uttar pradesh
from mathrubhumi.latestnews.rssfeed https://ift.tt/2tzcWSF
via
IFTTT
No comments:
Post a Comment