പ്രണയാഭ്യര്‍ത്ഥന നിരസിച്ച അധ്യാപികയെ ക്ലാസ് മുറിയില്‍ കുത്തിക്കൊന്ന സംഭവം: പ്രതി തൂങ്ങിമരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 25, 2019

പ്രണയാഭ്യര്‍ത്ഥന നിരസിച്ച അധ്യാപികയെ ക്ലാസ് മുറിയില്‍ കുത്തിക്കൊന്ന സംഭവം: പ്രതി തൂങ്ങിമരിച്ചു

ചെന്നൈ: പ്രണയാഭ്യർഥന നിരസിച്ച അധ്യാപികയെ ക്ലാസ്മുറിയിൽ കുത്തിക്കൊന്ന കേസിലെ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കടലൂർ ജില്ലയിലെ കുറിഞ്ഞിപ്പടിയിലുള്ള സ്വകാര്യ സ്കൂളിലെ അധ്യാപികയായിരുന്ന രമ്യയെ (23) കൊലപ്പെടുത്തിയ കേസിൽ പ്രതിയായ രാജശേഖറിനെയാണ് (23) വിഴുപുരം ജില്ലയിലെ ഉളുന്തൂർപ്പേട്ടുള്ള കശുമാവിൻ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ചനടന്ന കൊലപാതകത്തിനുശേഷം ഇയാളെ കാണാനില്ലായിരുന്നു. ഞായറാഴ്ച രാവിലെ നാട്ടുകാരാണ് മരത്തിൽ തൂങ്ങിയനിലയിൽ മൃതദേഹം കണ്ടെത്തിയത്. കടലൂരിലെ സ്വകാര്യകമ്പനിയിൽ ജോലി ചെയ്തിരുന്ന രാജശേഖർ രണ്ടുവർഷംമുമ്പാണ് അവിടെയുള്ള കോേളജിൽ വിദ്യാർഥിനിയായിരുന്ന രമ്യയെ പരിചയപ്പെടുന്നത്. ബസ്യാത്രക്കിടെ പരിചയപ്പെട്ട ഇരുവരും അടുത്ത സുഹൃത്തുകളായി. പഠനം പൂർത്തിയാക്കിയ രമ്യ സ്വകാര്യ സ്കൂളിൽ അധ്യാപികയായി ജോലിയിൽ പ്രവേശിച്ചതിനുശേഷവും സൗഹൃദം തുടർന്നു. ഇതിനിടെ രാജശേഖർ നിരന്തരം പ്രണയാഭ്യർഥന നടത്തിയെങ്കിലും രമ്യ നിരസിച്ചു. വീട്ടുകാരുടെ നിർദേശത്തെത്തുടർന്ന് രാജശേഖറുമായുള്ള സൗഹൃദവും രമ്യ അവസാനിപ്പിച്ചു. ഇതേത്തുടർന്നുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ സ്കൂളിലെത്തിയ രമ്യ ഒരു ക്ലാസ് മുറിയിൽ തനിച്ചിരിക്കുന്ന സമയം അവിടെയെത്തിയ പ്രതി കുത്തിക്കൊന്നുവെന്നാണ് പോലീസ് കേസ്. ബൈക്കിൽ രക്ഷപ്പെട്ട ഇയാൾക്കായി പോലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. content Highligfht: Man committed suicide after he killed teacher Tamil nadu


from mathrubhumi.latestnews.rssfeed https://ift.tt/2Iw1otB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages