പ്രയാഗ്രാജ് : സന്യാസിമാരെ കൊണ്ട് പുകവലിക്കില്ലെന്ന പ്രതിജ്ഞ ചെയ്യിപ്പിച്ച് ബാബ രാംദേവ്. കുംഭമേളയില്‍ പങ്കെടുക്കാനെത്തിയ സന്യാസിമാരോടാണ് പുകവലി നിര്‍ത്തണമെന്ന ആവശ്യവുമായി ബാബ രാംദേവ് സമീപിച്ചത്. പുകവലിയും പുകയില ഉല്പന്നങ്ങളും ഉപേക്ഷിക്കാന്‍ താന്‍ യുവാക്കളെ നിരന്തരം പ്രേരിപ്പിക്കാറുണ്ട്. എന്ത് കൊണ്ട് മഹാത്മാക്കളായ സന്യാസിമാര്‍ക്ക് അതിന് സാദ്ധ്യമാകുന്നില്ലെന്നും രാംദേവ് ചോദിച്ചു. എല്ലാ സന്യാസിമാരും പുകവലി ഉപേക്ഷിക്കണമെന്നാണ് രാംദേവിന്റെ ആവശ്യം.
മേളയ്‌ക്കെത്തിയ നിരവധി ഋഷിമാരുടെ കൈയ്യില്‍ നിന്ന് പുകവലിക്കാനുപയോഗിക്കുന്ന ചിലം പിടിച്ച് വാങ്ങുകയും ഇനി മേലില്‍ പുകവലിക്കില്ലെന്ന് അവരെ കൊണ്ട് പ്രതിജ്ഞയെടുപ്പിക്കുകയും ചെയ്തു. നമ്മള്‍ ആരാധിക്കുന്ന രാമനോ കൃഷ്ണനോ പുകവലിക്കാറില്ല പിന്നെന്തിന് നാം അത് ചെയ്യണം. സന്യാസത്തിനായി നാടും വീടും ബന്ധങ്ങളും എല്ലാം ഉപേക്ഷിച്ചവരാണ് നമ്മള്‍, അതുകൊണ്ട് പുകവലി കൂടി ഉപേക്ഷിക്കാന്‍ നമ്മള്‍ തയ്യാറാവണം എന്നാണ് രാംദേവ് പറയുന്നത്. സന്യാസിമാരുടെ കൈയ്യില്‍ നിന്ന് ശേഖരിച്ച പുകവലി ഉപകരണങ്ങള്‍ താന്‍ നിര്‍മ്മിക്കുന്ന മ്യൂസിയത്തില്‍ സൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
from mangalam.com http://bit.ly/2G1OtO2
via IFTTT
No comments:
Post a Comment