മഹാരാഷ്ട്രയിൽ സേനാ-ബി.ജെ.പി. സഖ്യം ധാരണയിലേക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 17, 2019

മഹാരാഷ്ട്രയിൽ സേനാ-ബി.ജെ.പി. സഖ്യം ധാരണയിലേക്ക്

മുംബൈ: ലോക്‌സഭാ- നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പകുതിവീതം സീറ്റുകളിൽ മത്സരിക്കാൻ ശിവസേന-ബി.ജെ.പി. ധാരണ. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയുണ്ടായത്. ബി.ജെ.പി. ദേശീയ അധ്യക്ഷൻ അമിത്ഷാ ഉദ്ധവിന്റെ വസതിയിലെത്തി ധാരണസംബന്ധിച്ച് പ്രഖ്യാപനം നടത്തുമെന്ന് ശിവസേനാ നേതാക്കൾ വെളിപ്പെടുത്തി. അമിത്ഷാ മാതോശ്രീയിലെത്തി ഉദ്ധവിനെ കാണണമെന്നുള്ളതും സഖ്യം സംബന്ധിച്ച് സേനയുടെ നിബന്ധനകളിലൊന്നായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിനോടൊപ്പം മഹാരാഷ്ട്ര നിയമസഭയിലേക്കും തിരഞ്ഞെടുപ്പ് നടക്കാനിടയുണ്ടെന്നൊണ്‌ സൂചന. ശിവസേന അങ്ങനെയൊരു നിർദേശം ധാരണയുടെ ഭാഗമായി മുന്നോട്ടുവെച്ചിരുന്നു. ഘടകകക്ഷികൾക്ക് തങ്ങളുടെ വിഹിതത്തിൽനിന്നും സീറ്റുകൾ നൽകുകയില്ലെന്നും സേന ബി.ജെ.പി. യോട് വ്യക്തമാക്കിയിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാൽഘർ സീറ്റിനെക്കുറിച്ചുള്ള തർക്കത്തിൽ തീരുമാനമായിട്ടില്ല. ബി.ജെ.പി.യുടെ പക്കലുള്ള സീറ്റാണിത്. മുഖ്യമന്ത്രിസ്ഥാനം പങ്കുവെക്കുന്നതിലും അഭിപ്രായ ഐക്യം ഉണ്ടായിട്ടില്ല.ബിഹാറിൽ ബി.ജെപി. സഖ്യകക്ഷിയായ നിതീഷ് കുമാറിന്റെ ജെ.ഡി.യുമായി നടത്തിയ സഖ്യത്തിന്റെ മാതൃകയിലാണ് മഹാരാഷ്ട്രയിലും സഖ്യവ്യവസ്ഥ തയ്യാറായിരിക്കുന്നത്. തിരഞ്ഞെടുപ്പ് വിദഗ്ധനും ജെ.ഡി.യു. വൈസ് പ്രസിഡന്റുമായ പ്രശാന്ത് കിഷോർ ഉദ്ധവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സഖ്യംസംബന്ധിച്ച ധാരണ രൂപപ്പെടാൻ ഈ കൂടിക്കാഴ്ച ഇടയാക്കി.1989-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലാണ് ബി.ജെ.പി.യും സേനയും മഹാരാഷ്ട്രയിൽ ഒന്നിച്ചത്. 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ ബന്ധംനീണ്ടു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. 26 സീറ്റിലും സേന 22 സീറ്റിലുമാണ് മത്സരിച്ചത്. അതിനുശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സേന കൂടുതൽസീറ്റുകൾ ആവശ്യപ്പെട്ടതോടെ സഖ്യംവഴി പിരിയുകയായിരുന്നു.പിന്നീട് സർക്കാർ രൂപവത്കരണത്തിലാണ് ഇരുവരും ഒന്നിച്ചത്. കേന്ദ്രത്തിലും മഹാരാഷ്ട്രയിലും സർക്കാരിൽ ബി.ജെ.പി.യുടെ സഖ്യകക്ഷയായിരിക്കുമ്പോൾത്തന്നെ സേന ബി.ജെ.പി.യേയും പ്രധാനമന്ത്രി മോദിയേയും പ്രതിപക്ഷത്തേക്കാൾ ശക്തമായി വിമർശിച്ചുവരികയായിരുന്നു.


from mathrubhumi.latestnews.rssfeed http://bit.ly/2Nb7jmD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages