ന്യൂഡല്‍ഹി: ബംഗാളില്‍ വന്‍ തകര്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസുമായി സിപിഎം പൂര്‍ണ്ണമായി സഹകരിക്കാനുള്ള നീക്കത്തിന് സൂചന നല്‍കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും. കോണ്‍ഗ്രസുമായി മുന്നണിയോ സഖ്യമോ ഉണ്ടാകില്ലെങ്കിലും ബി.െജ.പിയെ തോല്‍പിക്കാന്‍ നീക്കമുണ്ടാകുമെന്ന് കോടിയേരി ഡല്‍ഹിയില്‍ പറഞ്ഞു.
സഖ്യചര്‍ച്ചകള്‍ക്കായുള്ള സി.പി.എം പി.ബി. യോഗം ഇന്നും തുടരും. ബംഗാളില്‍ ഒരേ സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തരുതെന്ന ധാരണയ്ക്ക് അപ്പുറത്ത് തിരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ കൂടി കോണ്‍ഗ്രസുമായി ഒന്നിച്ച് നില്‍ക്കണമെന്ന നിലപാടിലാണ് പാര്‍ട്ടിയുടെ ബംഗാള്‍ നേതാക്കള്‍. കോണ്‍ഗ്രസുമായി പൂര്‍ണ്ണപിന്തുണയില്ലാതെ പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത സാഹചര്യം അവര്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിട്ടുണ്ട്.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയെ ബംഗാള്‍ നേതാക്കളായ ബിമന്‍ ബോസും സുര്‍ജയ കാന്ത മിശ്രയും മുഹമ്മദ് സലിമും പ്രത്യേകം കണ്ടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. അതേസമയം ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള സഹകരണത്തിന്റെ കാര്യം അവിടുത്തെ സംസ്ഥാന ഘടകമാണ് ഇക്കാര്യം തീരുമാനിക്കുകയെന്നും കോടിയേരി ഡൽഹിയിൽ പറഞ്ഞു. നേരത്തേ ബംഗാളില്‍ കോണ്‍ഗ്രസുമായി കൂട്ടുകൂടുന്ന വിവരത്തില്‍ പിണറായി വിജയനും ചെറിയ സൂചനകള്‍ നല്‍കിയിരുന്നു. ബിജെപിയെ തോൽപ്പിക്കുക എന്നതാണ് മുഖ്യ ലക്ഷ്യമെന്ന് പിണറായി വ്യക്തമാക്കിയിരുന്നു. കോൺഗ്രസ് ധാരണ ഇതുവരെ ചർച്ച ചെയ്തിട്ടില്ല. ബംഗാൾ ഘടകം ആദ്യം പ്രശ്നങ്ങൾ ചർച്ച ചെയ്യട്ടേയെന്നും പിണറായിപറഞ്ഞു.
കേരളത്തിലെയടക്കം സ്ഥാനാര്‍ഥി നിര്‍ണയവും പ്രചാരണവുമെല്ലാം ഇന്ന് പിബിയില്‍ ചര്‍ച്ചയാകും. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ ബംഗാളില്‍ സീറ്റ് ധാരണയ്ക്ക് കളമൊരുങ്ങിയിട്ടുണ്ട്. എന്നാല്‍ പ്രചാരവേദിയില്‍ ഒന്നിച്ച് നില്‍ക്കുന്നതിനെ കേരളഘടകം ഏതിര്‍ത്തേക്കാം.
from mangalam.com http://bit.ly/2Ghcd0U
via IFTTT
No comments:
Post a Comment