കൊല്ലം : ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ കേസില്‍ നടന്‍ കൊല്ലം തുളസി പോലീസില്‍ കീഴടങ്ങി. ഇദ്ദേഹം സമര്‍പ്പിച്ച മൂന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ ചവറ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫീസില്‍ എത്തി കീഴടങ്ങുകയായിരുന്നു. നടനെ വൈദ്യ പരിശോധനയ്ക്കായി കരുനാഗപ്പള്ളി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇതിന് ശേഷം കോടതിയില്‍ ഹാജരാക്കും.
നേരത്തേ ശബരിമല വിഷയത്തില്‍ ഒക്‌ടോബര്‍ 12 ന് വിശ്വാസ സംരക്ഷണ ജാഥയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോള്‍ ശബരിമലയില്‍ പോകുന്ന യുവതികളെ രണ്ടായി വലിച്ചുകീറണമെന്ന് നടത്തിയ പ്രസ്താവനയാണ് വിവാദമായത്. വലിച്ചു കീറിയ സ്ത്രീകളുടെ ഒരുഭാഗം പിണറായി വിജയന്റെ മുറിയിലേക്കും മറ്റൊരു ഭാഗം ഡല്‍ഹിയിലേക്കും അയച്ചുകൊടുക്കണം എന്നായിരുന്നു പ്രസംഗത്തില്‍ പറഞ്ഞത്. അഡ്വ. പി ശ്രീധരന്‍പിള്ള നയിച്ച ജാഥയില്‍ ബിജെപി നേതാക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു കൊല്ലംതുളസിയുടെ പ്രസ്താവന.
കൊല്ലം തുളസിയുടെ പ്രസ്താവന സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്ക് എതിരാണെന്നും നാട്ടില്‍ അക്രമം ഉണ്ടാകാന്‍ പ്രസംഗം കാരണമായെന്നും വിലയിരുത്തിയ ഹൈക്കോടതി മൂന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയും ചെയ്തു. ഡിവൈഎഫ്‌ഐ ചവറ ബ്‌ളോക്ക് കമ്മറ്റിയാണ് നടനെതിരേ പരാതി നല്‍കിയത്. മത സ്പര്‍ദ വളര്‍ത്തല്‍, മതവികാരം വ്രണപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, സ്ത്രീകളെ പൊതുസ്ഥലത്തുവെച്ച് അവഹേളിക്കല്‍, അസഭ്യം പറയല്‍ തുടങ്ങി കുറ്റകൃത്യത്തിന് സമാനമായ വകുപ്പുകള്‍ ചേര്‍ത്തായിരുന്നു കേസ് റജിസ്റ്റര്‍ ചെയ്തത്.
from mangalam.com http://bit.ly/2GoSXxB
via IFTTT
No comments:
Post a Comment