മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും സംബന്ധിച്ച ചര്‍ച്ച നടന്നുകൊണ്ടിരിക്കെ മലപ്പുറത്തെയും പൊന്നാനിയിലെയും സീറ്റുകളില്‍ കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും തന്നെ മത്സരിച്ചേക്കാന്‍ സാധ്യത. ലീഗിന്റെ ഉന്നതാധികാരസമിതിയാണ് തീരുമാനം എടുക്കുന്നതെങ്കിലും കഴിഞ്ഞ തവണത്തേതിന് സമാനമായ സാഹചര്യം മണ്ഡലങ്ങളില്‍ നില നില്‍ക്കുന്നില്ല എന്നതിനാല്‍ ഇതില്‍ മാറ്റം വന്നേക്കാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.
മലപ്പുറത്തിന്റെയും പൊന്നാനിയുടെയും കാര്യത്തില്‍ സ്ഥാനാര്‍ത്ഥി ആരെന്നത് പ്രശ്‌നമല്ല. രഹസ്യസര്‍വേകളും അണികള്‍ക്കിടയിലെ എതിര്‍പ്പും ഏറ്റവും ഉയര്‍ന്ന കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രതിസന്ധികളെയെല്ലാം മറികടന്ന് സ്ഥാനാര്‍ത്ഥിയായ ഇ അഹമ്മദ് 2009 നേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷത്തില്‍ ഏകദേശം രണ്ടു ലക്ഷത്തിനോട് അടുത്ത ഭുരിപക്ഷത്തിലായിരുന്നു വിജയം നേടിയത്.
കഴിഞ്ഞ തവണ ഏറെ വിവാദങ്ങളെയും പ്രതിസന്ധികളെയും മറികടന്നായിരുന്നു മലപ്പുറത്ത് ഇ അഹമ്മദ് സ്ഥാനാര്‍ത്ഥിയായത്. നേരത്തേ പാര്‍ട്ടി എംപി ആയിരുന്ന ജി എം ബനാത്ത് വാലയെ കാണാന്‍ ആള്‍ക്കാര്‍ക്ക് മുംബൈയില്‍ പോകേണ്ട അവസ്ഥ പോലെ ഇ അഹമ്മദിനെ ഇന്ത്യയില്‍ എവിടെയും കാണാന്‍ കഴിയാറില്ലെന്നായിരുന്നു കഴിഞ്ഞ തവണ മത്സരിച്ചപ്പോര്‍ മുസ്‌ളീംലീഗ് പാര്‍ലമെന്ററി കണ്‍വെന്‍ഷനില്‍ പ്രധാനമായും ഉയര്‍ന്നു കേട്ട ആരോപണങ്ങളില്‍ ഒന്ന്.
പാര്‍ട്ടിയുടെ സാധ്യതകളും പരിമിതികളും അറിയുന്നതിനും പ്രചാരണ വിഷയങ്ങള്‍ തീരുമാനിക്കുന്നതിനും കഴിഞ്ഞ തവണ ഒരു സര്‍വേ നടത്തിയിരുന്നു. സ്വകാര്യ ഏജന്‍സിയെ കൊണ്ട് നടത്തിയ ഈ സര്‍വേയില്‍ 2009 തെരഞ്ഞെടുപ്പില്‍ ജയിച്ച് കേന്ദ്ര മന്ത്രി സ്ഥാനത്തേക്ക് എത്തിയ ഇ അഹമ്മദിനെ പ്രായാധിക്യവും മറ്റു അവശതകളും കൊണ്ട് ഇനിയും മത്സരിക്കുന്നതില്‍ നിന്നും ഒഴിവാക്കി രാജ്യസഭാ സീറ്റിലേക്ക് മാറ്റണമെന്നായിരുന്നു ഉയര്‍ന്ന പ്രധാന നിര്‍ദേശം.
ഇ അഹമ്മദ് ഉള്‍പ്പെടെയുള്ള മുസ്‌ളീംലീഗ് എംപി മാരെക്കുറിച്ച് ജനങ്ങളുടെ അഭിപ്രായം അറിയുന്നതിനും ലീഗിനും ഭരണത്തിനുമെതിരായ വിഷയങ്ങള്‍ പഠിക്കുന്നതിനുമായിരുന്നു പാര്‍ട്ടി സ്വകാര്യ ഏജന്‍സിയെ നിയോഗിച്ച് രഹസ്യ സര്‍വേ നടത്തിയത്. സര്‍വേഫലം അടിസ്ഥാനപ്പെടുത്തിയായിരുന്നു സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം എങ്കിലും അനേകം പാര്‍ട്ടി പ്രവര്‍ത്തകര്‍ എതിര് അഭിപ്രായം പറഞ്ഞ ഇ. അഹമ്മദ് തന്നെ സ്ഥാനാര്‍ത്ഥിയായി.
മലപ്പുറത്തിന് പുറമേ പൊന്നാനി, കാസര്‍ഗോഡ്, കോഴിക്കോട്, ലോക്‌സഭാ മണ്ഡലങ്ങളില്‍ പാര്‍ട്ടിയുടെ താഴേത്തട്ട് മുതല്‍ സമഗ്രമായ വോട്ട് സര്‍വേ ആയിരുന്നു നടന്നത്. ലീഗ് സ്ഥാനാര്‍ത്ഥിക്കെതിരേ വരാന്‍ ഇടയുള്ള മത സംഘടനകളുടെ നിലപാടുകള്‍ തൊട്ടു മുമ്പത്തെ തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടുകളില്‍ ഏതൊക്കെ നഷ്ടപ്പെടും എന്ന കാര്യവും കാന്തപുരം, ഇ കെ, മുജാഹിദ് വിഭാഗത്തിലെ ഗ്രൂപ്പുകള്‍, ജമാ അത്തെ ഇസ്‌ളാമി എന്നിവകളുടെ സ്വാധീനം എന്നിവയെല്ലാം വിഷയമായി.
കഴിഞ്ഞ തവണ ഇ അഹമ്മദിനെതിരേ വലിയ എതിര്‍പ്പാണ് ഉയര്‍ന്നത്. മണ്ഡലം ശ്രദ്ധിക്കുന്നില്ലെന്ന് പാര്‍ലമെന്റിലെ മുഴൂവന്‍ നിയോജക മണ്ഡലങ്ങളിലും ആരോപണം ഉയര്‍ന്നിരുന്നു. പരാതി പരിഹരിക്കുന്നതിനായി മലപ്പുറത്തും പൊന്നാനിയിലും മത്സരിക്കാനിരുന്ന അഹമ്മദിനെയും ഇ ടി മുഹമ്മദ് ബഷീറിനെയും പരസ്പരം മണ്ഡലം മാറ്റി മത്സരിപ്പിക്കുന്ന കാര്യം വരെ ഒരു ഘട്ടത്തില്‍ പരിഗണിച്ചു.
എല്ലാ വിമര്‍ശനങ്ങളെയും കാറ്റില്‍ പറത്തി ഏകദേശം 51.29 ശതമാനം വോട്ടുകളോളം അഹമ്മദ് പിടിച്ചു. 4,37,723 വോട്ടുകള്‍ നേടിയ ഇ അഹമ്മദ് സിപിഎമ്മിന്റെ പി കെ സൈനബയ്ക്ക് മേല്‍ 1,94,739 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആയിരുന്നു ജയിച്ചു കയറിയത്. 2,42,984 വോട്ടുകള്‍ നേടിയ സൈനബയ്ക്ക് പിടിക്കാന്‍ കഴിഞ്ഞത് മണ്ഡലത്തിലെ 28 ശതമാനം വോട്ടുകള്‍ മാത്രമായിരുന്നു. ടി കെ ഹംസ സിപിഎം പക്ഷത്ത് നിന്നും മത്സരിച്ച 2009 ല്‍ ഇ അഹമ്മദ് ജയിച്ചത് 1,15,597 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു.
ഇ അഹമ്മദ് മരണപ്പെട്ടതിന് പിന്നാലെ 2017 ല്‍ നടന്ന ഉപ തെരഞ്ഞെടുപ്പില്‍ ഒന്നര ലക്ഷത്തന് മുകളില്‍ വോട്ടിന്റെ വമ്പന്‍ ഭൂരിപക്ഷത്തിലായിരുന്നു പി.കെ. കുഞ്ഞാലിക്കുട്ടി വിജയിച്ചു കയറിയത്. സിപിഎമ്മിലെ എംബി ഫൈസിലിനെ 1,71,023 വോട്ടുകളടെ ഭൂരിപക്ഷത്തില്‍ ആയിരുന്നു തോല്‍പ്പിച്ചത്. പൊന്നാനിയില്‍ ഇ ടി മുഹമ്മദ് ബഷീര്‍ മൂന്നാം അങ്കമാണ് കുറിക്കുന്നത്. കഴിഞ്ഞ തവണ 25,470 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ജയിച്ചത്. കഴിഞ്ഞ തവണ മത്സരിച്ച വി അബ്ദുള്‍ റഹ്മാന്‍ ഇപ്പോള്‍ താനൂര്‍ എംഎല്‍എ ആയ സ്ഥാനത്ത് പുതിയ സ്വതന്ത്രനെ ഇവിടെ തേടുകയാണ് സിപിഎം.
from mangalam.com http://bit.ly/2sZGh8J
via IFTTT
No comments:
Post a Comment