ഭോപ്പാല്‍: ആറു മാസം മുന്‍പ് വാങ്ങിയ ഫ്‌ളാറ്റില്‍ താമസിക്കാനെത്തിയ ഉടമയെ കാത്തിരുന്നത് ജീര്‍ണ്ണിച്ച മൃതദേഹം. ആറു മാസത്തോളം പഴക്കം തോന്നിക്കുന്നതാണ് മൃതദേഹം. സ്ത്രീയുടേതാണോ പുരുഷന്റെതാണോ മൃതദേഹമെന്ന് തിരിച്ചറിയാന്‍ പോലും കഴിഞ്ഞിട്ടില്ല. മൃതദേഹത്തില്‍ നീണ്ട തലമുടി കണ്ടതോടെ സ്ത്രീയുടേതാണെന്ന അനുമാനത്തിലാണ് പോലീസ്. ബെഡ്ഡിനുള്ളില്‍ പൊതിഞ്ഞ് പുതപ്പും തുണികളും കൊണ്ട് മൂടിയ നില കട്ടിയിന്റെ അറയ്ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം.
ഭോപ്പാലിലെ ബാഗ്‌സെവാണിയയിലാണ് സംഭവം. ഞായറാഴ്ച വൈകിട്ടാണ് മൃതദേഹംകണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ അടച്ചിട്ടിരിക്കുകയായിരുന്നു ഈ ഫ്‌ളാറ്റ്. ഭോപ്പാലില്‍ ഗതാഗത വകുപ്പില്‍ ജീവനക്കാരിയായ വിമല ശ്രീവാസ്തവയും മകന്‍ അമിതുമാണ് ഫ്‌ളാറ്റില്‍ കഴിഞ്ഞിരുന്നത്. ഗ്വാളിയോര്‍ സ്വദേശികളായ ഇവര്‍ ജോലിയുടെ സൗകാര്യാര്‍ത്ഥമാണ് 2003ല്‍ ഭോപ്പാല്‍ ഡെവലപ്‌മെന്റ് അേതോറിറ്റിടിയില്‍ നിന്ന് ഈ ഫ്‌ളാറ്റ് വാങ്ങിയത്. കഴിഞ്ഞവര്‍ഷം ജൂണിനു ശേഷം അമിതിനെ ആരും കണ്ടിട്ടുമില്ല.
അതേസമയം, ജൂലൈയില്‍ ഫ്‌ളാറ്റ് തനിക്കു വിറ്റിരുന്നുവെന്ന് പുതിയ ഉടമയായ രാവംവീര്‍ സിംഗ് രാജ്പുത് പറഞ്ഞൂ. വീട്ടുസാധനങ്ങള്‍ മാറ്റാന്‍ കുറച്ച് സാവകാശം വേണമെന്ന് വീട്ടുകാര്‍ പറഞ്ഞിരുന്നു. അതുപ്രകാരം ഇത്രയും നാള്‍ കാത്തിരുന്നു. അവരുടെ മറുപടി കിട്ടാതെ വന്നതോടെ ഞായറാഴ്ച ഡ്യുപ്ലിക്കേറ്റ് കീ ഉപയോഗിച്ച ഫ്‌ളാറ്റ് തുറക്കുകയായിരുന്നു. ഫ്‌ളാറ്റ് വൃത്തിയാക്കുന്നതിനിടെയാണ് ബോക്‌സ് കട്ടിലിനുള്ളില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണെമ്ടത്തിയതെന്ന രാജ്പുത് പറയുന്നു.
മൃതദേഹം തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടത്തുമെന്നും കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മാത്രമേ വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു. പൊതിഞ്ഞുവച്ചിരുന്ന വസ്ത്രങ്ങളിലും കിടക്കയിലും ശരീര ശ്രമങ്ങള്‍ അലിഞ്ഞുചേര്‍ന്നുകഴിഞ്ഞു. മുറിയ്ക്കുള്ളിലോ പുറത്തോ ദുര്‍ഗന്ധം ഉണ്ടായിരുന്നില്ല. എന്നാല്‍ കട്ടില്‍ തുറന്നപ്പോള്‍ വലിയ ദുര്‍ഗന്ധമാണ് പുറത്തേക്ക് വന്നതെന്നും പോലീസ് വ്യക്തമാക്കി.
from mangalam.com http://bit.ly/2TqigmG
via IFTTT
No comments:
Post a Comment