സിപിഎം തയ്യാറായാല്‍ കേരളത്തിലും സഹകരിക്കും; നിലപാട് വ്യക്തമാക്കി മുല്ലപ്പള്ളി രാമചന്ദ്രന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 10, 2019

സിപിഎം തയ്യാറായാല്‍ കേരളത്തിലും സഹകരിക്കും; നിലപാട് വ്യക്തമാക്കി മുല്ലപ്പള്ളി രാമചന്ദ്രന്‍

കൊച്ചി: സിപിഎം തയ്യാറായാല്‍ കേരളത്തിലും സഹകരിക്കാന്‍ തയ്യാറെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. അക്രമം അവസാനിപ്പിച്ചാല്‍ സിപിഎമ്മുമായി സഹകരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.

അക്രമം അവസാനിപ്പിക്കണം എന്നതാണ് പ്രധാന ഉപാധി. മുഖ്യമന്ത്രിക്ക് ബിജെപിയെ ഭയമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. അതുകൊണ്ടാണ് ബിജെപിക്കെതിരെ മുഖ്യമന്ത്രി പ്രതികരിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജയിക്കാതിരിക്കാന്‍ ആര്‍ക്കൊപ്പവും കൂടാന്‍ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു.

ദേവികുളം സബ്കളക്ടറെ എസ്. രാജേന്ദ്രന്‍ എംഎല്‍എ ശകാരിച്ച സംഭവത്തില്‍ സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. വനിതാ ഉദ്യോഗസ്ഥരെ അപമാനിക്കുന്നതാണോ സിപിഎമ്മിന്റെ നവോത്ഥാനമെന്നും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ചോദിച്ചു.

സംഭവത്തില്‍ സിപിഎമ്മിന്റെ നിലപാട് വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു. പൊമ്പളൈ ഒരുമൈ സമരക്കാലത്തും ഇത്തരത്തില്‍ സ്ത്രീകളെ അധിക്ഷേപിച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.



from mangalam.com http://bit.ly/2I2x4H1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages