കാട്ടാനക്കൂട്ടത്തെ കണ്ട് ഭയന്നതോടെ സ്‌കൂട്ടര്‍ മറിഞ്ഞു; നിലത്തു വീണ നാലുവയസ്സുകാരിയെ മറ്റാനകള്‍ ആക്രമിക്കാതിരിക്കാന്‍ കാലുകള്‍ക്കിടയില്‍ സംരക്ഷിച്ച് കൊമ്പനാന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 22, 2019

കാട്ടാനക്കൂട്ടത്തെ കണ്ട് ഭയന്നതോടെ സ്‌കൂട്ടര്‍ മറിഞ്ഞു; നിലത്തു വീണ നാലുവയസ്സുകാരിയെ മറ്റാനകള്‍ ആക്രമിക്കാതിരിക്കാന്‍ കാലുകള്‍ക്കിടയില്‍ സംരക്ഷിച്ച് കൊമ്പനാന

ജല്‍പായ്ഗുരി; കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്ന് നാലു വയസുകാരിയെ രക്ഷപ്പെടുത്തി കൊമ്പനാന. മാതാപിതാക്കള്‍ക്കൊപ്പം വനപാതയിലൂടെ സഞ്ചരിക്കവേയാണ് കുട്ടി വീണുപോയത്. ഇത് ശ്രദ്ധയില്‍പ്പെട്ട കൊമ്പനാന മറ്റ് ആനകളുടെ ആക്രമണം ഏല്‍ക്കാതിരിക്കാന്‍ കുട്ടിയെ തന്റെ കാലുകള്‍ക്കിടയില്‍ ഒളിപ്പിക്കുകയായിരുന്നു.

പശ്ചിമബംഗാളിലെ ജല്‍പായ്ഗുരി ജില്ലയിലാണ് സംഭവമുണ്ടായത്. ബിസിനസുകാരനായ നിതുഘോഷിന്റേയും തിത്‌ലിയുടേയും മകള്‍ അഹാനയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.

വനത്തിനുള്ളിലെ ക്ഷേത്രത്തില്‍ പൂജ നടത്തിയതിന് ശേഷം ഗാരുമാര വനത്തിലൂടെ കടന്നുപോകുന്ന ദേശിയപാത 31 ല്‍ സഞ്ചരിക്കുകയായിരുന്നു മൂന്നംഗ കുടുംബം.
കാട്ടാനക്കൂട്ടം റോഡ് മുറിച്ചുകടക്കുന്നതുകണ്ട നിതു ഘോഷ് സ്‌കൂട്ടര്‍ നിര്‍ത്തി. കാട്ടാനക്കൂട്ടം റോഡ് മുറിച്ച് കടന്നശേഷം ഘോഷ് യാത്ര തുടര്‍ന്നു. എന്നാല്‍ നേരത്തെ കടന്നുപോയ ആനക്കൂട്ടത്തിലുള്‍പ്പെട്ട ആനകള്‍ പിന്നാലെ വരുന്നത് ഇവര്‍ ശ്രദ്ധിച്ചില്ലായിരുന്നു.

പെട്ടെന്ന് ആനക്കൂട്ടത്തെ അടുത്തുകണ്ട് ഘോഷ് ബ്രേക്കിടുകയും മൂന്നുപേരും റോഡിലേക്ക് വീഴുകയുമായിരുന്നു. അഹാന വീണു കിടക്കുന്നതുകണ്ട കൂട്ടത്തിലുണ്ടായിരുന്ന ഒരു ആന പെട്ടെന്ന് മുന്നോട്ടേക്ക് വന്ന് അഹാനയെ നാലുകാലിനുള്ളിലാക്കി സംരക്ഷിച്ചുകൊണ്ട് നിന്നു. കൂട്ടത്തിലെ മറ്റാനകള്‍ കടന്നുപോയശേഷമാണ് അഹാനയുടെ അടുത്തുനിന്ന് ആന മാറിയത്. അപകടത്തില്‍ പരിക്കേറ്റ അഹാനയും മാതാപിതാക്കളും ആശുപത്രിയില്‍ ചികിത്സ തേടി



from mangalam.com https://ift.tt/2VdjfHg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages