ആലുവയില്‍ പുഴയില്‍ കെട്ടിത്താഴ്ത്തിയ മൃതദേഹം യുവതിയുടേത്; കൊലപാതകമെന്ന് പോലീസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 13, 2019

ആലുവയില്‍ പുഴയില്‍ കെട്ടിത്താഴ്ത്തിയ മൃതദേഹം യുവതിയുടേത്; കൊലപാതകമെന്ന് പോലീസ്

കൊച്ചി: ആലുവയിൽ പെരിയാറിൽ കെട്ടിത്താഴ്ത്തിയ നിലയിൽ കണ്ടെത്തിയ മൃതദേഹം സ്ത്രീയുടേതെന്ന് തിരിച്ചറിഞ്ഞു. ഏകദേശം 30 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയാണെന്നാണ് പോലീസിന്റെ നിഗമനം. സംഭവം കൊലപാതകമാണെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. കഴിഞ്ഞദിവസം വൈകിട്ടാണ് ആലുവ യു.സി. കോളേജിന് സമീപം പെരിയാറിൽ മൃതദേഹം കണ്ടെത്തിയത്. മംഗലപുഴ സെമിനാരിക്ക് പുറകിലുള്ള വിദ്യാഭവൻ സെമിനാരിയോട് ചേർന്ന് പുഴയിൽ കുളിക്കാനിറങ്ങിയ വൈദിക വിദ്യാർഥികളാണ് മൃതദേഹം കണ്ടത്. പുതപ്പിൽ പൊതിഞ്ഞ്പ്ലാസ്റ്റിക് കയറുപയോഗിച്ച് വരിഞ്ഞ് കെട്ടി കല്ലിൽ താഴത്തിയ നിലയിലായിരുന്നു. മൃതദേഹം ഒഴുകി വന്ന് ഈ ഭാഗത്ത് തടഞ്ഞതാണെന്ന് കരുതുന്നു.വലതുകൈ ഉയർത്തിപ്പിടിച്ച നിലയിലാണ് മൃതദേഹം. രാത്രി മൃതദേഹം കെട്ടഴിക്കാനാകാത്തതിനാൽ ബുധനാഴ്ച രാവിലെയാണ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആലുവ പോലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് കാണാതായ സ്ത്രീകളെക്കുറിച്ച് പോലീസ് വിവരങ്ങൾ ശേഖരിച്ചിരുന്നു. എന്നാൽ ഇത്തരത്തിലുള്ള പരാതികളൊന്നും ലഭിക്കാത്തതിനാൽ സമീപപ്രദേശങ്ങളിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. Content Highlights:womans deadbody found in periyar river alwaye


from mathrubhumi.latestnews.rssfeed http://bit.ly/2GFNqmy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages