ന്യൂഡല്‍ഹി : ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ മൊഴിയില്‍ കോടതിക്ക് പൂര്‍ണ്ണബോധ്യം ഉണ്ടെങ്കില്‍ അതും ഡോക്ടര്‍ നല്‍കുന്ന തെളിവും മാത്രം വിലയിരുത്തി പ്രതിയെ ശിക്ഷിക്കാമെന്ന് സുപ്രീംകോടതി. ഇത്തരമൊരു സാഹചര്യത്തില്‍ പെണ്‍കുട്ടി നല്‍കുന്ന തെളിവുകള്‍ ന്യായീകരിക്കാന്‍ മറ്റ് സാക്ഷികളുടെ മൊഴികള്‍ ആവശ്യമില്ലെന്നും കോടതി പറഞ്ഞു.
സാധാരണഗതിയില്‍ ബലാംത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ ഡോക്ടര്‍ പരിശോധിച്ച് കോടതിയില്‍ മൊഴി നല്‍കണം എന്നതാണ് വ്യവസ്ഥ. ഇനി ഡോക്ടറുടെ തെളിവ് ലഭ്യമാകാത്ത സാഹചര്യമാണെങ്കില്‍ പെണ്‍കുട്ടിയുടെ മൊഴിയെ മാത്രം ആധാരമാക്കി കോടതിയ്ക്ക് ശിക്ഷ വിധിക്കാം. ഇതിനായി പെണ്‍കുട്ടിയുടെ മൊഴിയില്‍ കോടതിക്ക് വിശ്വാസം ഉണ്ടായാല്‍ മതിയെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ഹിമാചല്‍പ്രദേശില്‍ നിന്നുള്ള ഒരു ബലാത്സംഗക്കേസിലാണ് കോടതി ഇത്തരമൊരു നിരീക്ഷണം നടത്തിയിരിക്കുന്നത്. പ്രതിയായ മംഗസിങ് ബന്ധുവായ ഒന്‍പതു വയസ്സുകാരിയെ ബലാംത്സംഗം ചെയ്തു എന്നാണ് കേസ്. സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ പ്രതി രാത്രി ബലാത്സംഗത്തിന് ഇരയാക്കി. പ്രതിക്ക് കീഴ്‌ക്കോടതി 10 വര്‍ഷം ശിക്ഷ നല്‍കി. എന്നാല്‍, ഹിമാചല്‍ ഹൈക്കോടതി പ്രതിയെ വെറുതെ വിട്ടു. ഡോക്ടറുടെ മൊഴി ഹൈക്കോടതി വിശ്വസിച്ചില്ല. മാത്രമല്ല, പെണ്‍കുട്ടി വിചാരണകോടതിയില്‍ നല്‍കിയ മൊഴിയും ഹൈക്കോടതി നിരസിച്ചു.
അതേസമയം, പെണ്‍കുട്ടി നല്‍കിയ മൊഴി ന്യായീകരിക്കാന്‍ മറ്റ് സാക്ഷിമൊഴികളുടെ ആവശ്യം നിര്‍ബന്ധമായും ആവശ്യമാണെങ്കില്‍ മാത്രം വിചാരണ കോടതി അതിന് വഴി കണ്ടെത്തിയാല്‍ മതിയെന്ന് സുപ്രീം കോടതി പറഞ്ഞു. പെണ്‍കുട്ടിയുടെ മൊഴി സൂക്ഷ്മമായി പരിശോധിക്കുന്ന വിചാരണകോടതിക്ക് അത് വിശ്വസിക്കാന്‍ കഴിയുമെങ്കില്‍ മറ്റൊന്നും ആശ്രയിക്കാതെ പ്രതിയെ ശിക്ഷിക്കാം.
പെണ്‍കുട്ടിയുടെ ഗുഹ്യഭാഗത്ത് മുറിവുകളോ മറ്റേതെങ്കിലും തരത്തിലുള്ള പരിക്കുകളോ ഇല്ലായിരുന്നുവെന്ന കാരണത്താല്‍ പ്രതിയെ വെറുതെ വിടാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. കേസിലെ സാഹചര്യങ്ങളും പെണ്‍കുട്ടിയുടെ മൊഴിയും മാത്രം വിചാരണകോടതി വിലയിരുത്തിയാല്‍ മതി. മൊഴിയില്‍ ചില ചെറിയ പൊരുത്തക്കേടുകള്‍ ഉണ്ടെന്നു കരുതി ഇവ നിരസിക്കാന്‍ കാരണമാകരുതെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പെണ്‍കുട്ടിയുടെ കന്യാചര്‍മ്മം പൊട്ടിയിരുന്നില്ലെന്നാണ് ഡോക്ടര്‍ മൊഴി നല്‍കിയത്. കുട്ടിയെ പ്രതി കൂടെക്കിടത്തി തന്റെ ലിംഗം കുട്ടിയുടെ യോനിയില്‍ കയറ്റിയിട്ടുണ്ട്. അത് ബലാത്സംഗമാണെന്ന് സുപ്രീംകോടതി പറഞ്ഞു. കന്യാചര്‍മ്മം ഇതുമൂലം പൊട്ടാന്‍ ഇടയില്ലെന്നും പ്രതിയുടെ ഈ കുറ്റകൃത്യത്തെ ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്നും സുപ്രീംകോടതി പറഞ്ഞു.
ഒന്‍പതു വയസ്സുള്ള പെണ്‍കുട്ടി പ്രതിയ്ക്ക് ലൈംഗീക ബന്ധത്തിന് സമ്മതം നല്‍കിയതായി കണക്കാക്കാന്‍ കഴിയില്ലെന്നും സുപ്രീംകോടതി പറഞ്ഞു. സാഹചര്യങ്ങളും കുട്ടിയുടെ മൊഴിയില്‍ മാത്രം കോടതി സൂക്ഷ്മമായി പരിശോധിച്ചാല്‍ മതിയെന്ന് ചൂണ്ടിക്കാട്ടി പ്രതിക്ക് കീഴ്‌ക്കോടതി നല്‍കിയ ശിക്ഷ ശരിവെച്ചു.
from mangalam.com http://bit.ly/2SczqHX
via IFTTT
No comments:
Post a Comment