സര്‍ജിക്കല്‍ സ്‌ട്രൈക്ക്; വ്യോമസേന പൈലറ്റുമാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് രാഹുല്‍; ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍; പാക് വിദേശകാര്യമന്ത്രി വിദേശപര്യടനം ഉപേക്ഷിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 26, 2019

സര്‍ജിക്കല്‍ സ്‌ട്രൈക്ക്; വ്യോമസേന പൈലറ്റുമാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് രാഹുല്‍; ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍; പാക് വിദേശകാര്യമന്ത്രി വിദേശപര്യടനം ഉപേക്ഷിച്ചു

ന്യുഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് പാകിസ്താന്‍ മണ്ണില്‍ കയറി ഭീകരര്‍ക്ക് തിരിച്ചടി നല്‍കിയ വ്യോമസേനയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 'വ്യോമസേന പൈലറ്റുമാര്‍ക്ക് എന്റെ അഭിവാദ്യം' എന്നാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്.

പുല്‍വാമ ആക്രമണത്തിന്റെ പതിമൂന്നാം നാളിലാണ് പാകിസ്താനിലെ മൂന്ന് ഭീകര താവളങ്ങളില്‍ ഇന്ത്യ തിരിച്ചടിച്ചത്. നിയന്ത്രണ രേഖയിലെ ബാലകോട്ട്, ചകോതി, മുസാഫറബാദ് എന്നിവിടങ്ങളിലെ ജെയ്‌ഷെ മുഹമ്മദിന്റെ കണ്‍ട്രോള്‍ റൂമുകള്‍ പൂര്‍ണ്ണമായും വ്യോമസേന ബോംബിട്ട് നശിപ്പിക്കുകയായിരുന്നു. പുലര്‍ച്ചെ 3.30 ഓടെ നടന്ന ആക്രമണത്തില്‍ 300 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് പ്രാഥമിക നിഗമനം. 21 മിനിറ്റ് നീണ്ടുനിന്നതായിരുന്നു ആക്രമണം.
[IMG]
ആക്രമണത്തിന് തൊട്ടുപിന്നാലെ പ്രധാനമന്ത്രി മുതിര്‍ന്ന കേന്ദ്രമന്ത്രിമാരുടെ അടിയന്തര യോഗവും വിളിച്ചു. പ്രധാനമന്ത്രിയുടെ വസതിയിലാണ് യോഗം ചേര്‍ന്നത്.

അതിനിടെ, പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി ജപ്പാന്‍ പര്യടനം ഉപേക്ഷിച്ചു. പാകിസ്താനിലും തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. ഇന്ത്യന്‍ സേന ആക്രമണം നടത്തിയ കാര്യം പാകിസ്താന്‍ സൈന്യവും സ്ഥിരീകരിച്ചിട്ടുണ്ട്.

നിയന്ത്രണ രേഖ ഇന്ത്യന്‍ വ്യോമസേന ലംഘിച്ചതായും പാകിസ്താന്‍ പ്രതികരിച്ചു. പാക് വ്യോമസേന സജ്ജമായതോടെ ഇന്ത്യന്‍ സേന തിരിച്ചുപോയെന്നും ഇന്ത്യയെ തുരത്തിയ സമയത്ത് ഏതാനം ബോംബുകള്‍ ഇട്ടശേഷം അവര്‍ തിരിച്ചുപോയി എന്നുമാണ് പാക് സേനയുടെ അവകാശവാദം.



from mangalam.com https://ift.tt/2Vm4rGj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages