മുംബൈ: പബ്ജി ഗെയിം കളിക്കുന്നതിനുവേണ്ടി പുതിയ ഫോൺ വാങ്ങുന്നതുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളുമായുണ്ടായ വാക്കുതർക്കത്തെ തുടർന്ന് 18 വയസ്സുകാരൻ ആത്മഹത്യ ചെയ്തു. മുംബൈയിലെ കുർള നെഹ്റു നഗറിലാണ് സംഭവം. പബ്ജി ഓൺലൈൻ ഗെയിം കളിക്കുന്നതിനായി 37,000 രൂപ വിലയുള്ള സ്മാർട്ഫോൺ വാങ്ങി നൽകണം എന്നായിരുന്നു കുട്ടിയുടെ ആവശ്യം. എന്നാൽ ഇത്രയും വലിയുള്ള ഫോൺ വാങ്ങിനൽകാൻ വീട്ടുകാർ തയ്യാറായില്ല. എന്നാൽ 20000 രൂപയ്ക്ക് താഴെ വിലയുള്ള ഫോൺ വാങ്ങിയാൽ മതിയെന്ന് അവർ കുട്ടിയോട് ആവശ്യപ്പെട്ടു. ഇതിലുണ്ടായ വിഷമത്തിൽ കുട്ടി വീട്ടിലെ അടുക്കളയിലുള്ള ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നു. അപകടമരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കൂടുതൽ അന്വേഷണങ്ങൾ നടത്തി വരികയാണ്. ആഗോള തലത്തിൽ ഏറെ ജനപ്രീതിയാർജിച്ച സ്മാർട്ഫോൺ ഗെയിം ആണ് പ്ലെയർ അൺനൗൺ ബാറ്റിൽ ഗ്രൗണ്ട്സ് അഥവ പബ്ജി മൊബൈൽ. ബാറ്റിൽ റൊയേൽ വിഭാഗത്തിൽ പെടുന്ന ഈ ഗെയിമിൽ നൂറ് കളിക്കാരാണുണ്ടാവുക. ഇവരെല്ലാവരേയും നേരിട്ട് ഏറ്റവും ഒടുവിൽ അതിജീവിക്കുന്നവരാണ് വിജയികൾ. ഗെയിമിനെതിരെ ഇതിനോടകം വിവിധ കോണുകളിൽ നിന്നും വിമർശനങ്ങളുയരുന്നുണ്ട്. പബ്ജി മയക്കുമരുന്നുപോലെ ആസക്തിയുള്ളതാണെന്നും, കുട്ടികളുടെ പഠനത്തേയും യുവാക്കളുടെ മാനസികാരോഗ്യത്തേയും ഇത് ബാധിക്കുന്നുണ്ടെന്ന വിമർശനമുണ്ട്. ഗുജറാത്തിലെ സ്കൂളുകളിൽ ഗെയിമിന് ഔദ്യോഗിക വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. News Source: Hindustan Times Content Highlights:family denied new mobile to play PUBG Mumbai teenager commit suicide
from mathrubhumi.latestnews.rssfeed http://bit.ly/2HPVJ1s
via
IFTTT
No comments:
Post a Comment