ശ്രീനഗർ:ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ ഹിമപാതത്തെ തുടർന്ന് ടണലിൽ കുടുങ്ങിയവരിൽ രണ്ടു പോലീസുകാരെ രക്ഷപ്പെടുത്തി. ഇവരിൽ ഒരാൾ ഗുരുതരാവസ്ഥയിലാണ്. ആറുപോലീസുകാരും രണ്ട് അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരും രണ്ട് സാധാരണക്കാരും ഉൾപ്പെടെ പത്തുപേരാണ് ടണലിൽ കുടുങ്ങിയതെന്നാണ് റിപ്പോർട്ടുകൾ. വ്യാഴാഴ്ച വൈകിട്ടാണ് ശ്രീനഗർ-ജമ്മു ദേശീയ പാതയിൽ ജവഹർ ടണലിനു സമീപത്തെ പോലീസ് പോസ്റ്റിനടുത്ത് ഹിമപാതമുണ്ടായത്. ഇരുപതോളം പേരായിരുന്നു സംഭവസമയത്ത് പോലീസ് പോസ്റ്റിലുണ്ടായിരുന്നത്. പത്തുപേർ രക്ഷപ്പെടുകയും പത്തുപേർ ടണലിനുള്ളിൽ കുടുങ്ങിപ്പോവുകയുമായിരുന്നു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. Latest visuals: Avalanche occurred near the police post in Jawahar Tunnel area in Kulgam district today. Rescue operation underway. #JammuAndKashmir pic.twitter.com/2JtMNUkmPl — ANI (@ANI) February 7, 2019 content highlights:two rescued from avalanche in jammu kashmir
from mathrubhumi.latestnews.rssfeed http://bit.ly/2DZ2dHb
via
IFTTT
No comments:
Post a Comment