സ്മാർട്ഫോണുകളിൽ വിവിധ പുതിയ ഇമോജികളോടൊപ്പം ആർത്തവ ഇമോജികളുടെ രംഗപ്രവേശനവും. നീല ഡിസൈൻ പശ്ചാത്തലമായുള്ള ചുവന്ന നിറത്തിലുള്ള രക്ത തുള്ളിയായാണ് ആർത്തവ ഇമോജി പ്രത്യക്ഷപ്പെടുക. ആർത്തവമെന്ന വാക്ക് തന്നെ ഉച്ചരിക്കാൻ മടിക്കുന്ന സമൂഹത്തെ പാകപ്പെടുത്തിയെടുക്കുകഎന്ന വലിയ സാമൂഹിക ഉത്തരവാദിത്തമാണ് ഈ ഇമോജിയിലൂടെ സാക്ഷാത്കരിക്കുന്നത്. യുകെ ആസ്ഥാനമാക്കിയുള്ള പ്ലാൻ ഇന്റർനാഷണൽ എന്ന ഏജൻസിയുടെ ക്യാംപെയിന്റെ ഭാഗമായാണ് ആർത്തവ ഇമോജി സ്മാർട്ട്ഫോണുകളിൽ വരുന്നത്. ആർത്തവമെന്ന ജൈവികമായ ശാരീരിക പ്രക്രിയയെ പൊതുവെ രഹസ്യവും മാനാപമാന വിഷയവുമായാണ് സമൂഹത്തിലെ ബഹുഭൂരിപക്ഷവും കാണുന്നത്. ആർത്തവ സമയത്തെ ഹോർമോണുകളിലെ വ്യതിയാനം സ്ത്രീകളുടെ മാനസിക നിലയെബാധിക്കാറുണ്ട്. എന്നാൽ ആർത്തവനാളാണെന്ന് പങ്കാളിയിൽ നിന്നും മറ്റുള്ളവരിൽ നിന്നും മറച്ചു വെക്കുന്നത് അനാവശ്യമായ സംഘർഷങ്ങളിലേക്ക് സ്ത്രീകളെ വലിച്ചിഴയ്ക്കാറുണ്ട്. ആർത്തവ ഇമോജി സ്ത്രീകൾ പങ്കുവെക്കുന്നതിലൂടെ ആർത്തവകാലത്ത് സ്ത്രീകൾക്ക് ആരോഗ്യകരമായ അന്തരീക്ഷം മറ്റുള്ളവർക്ക് ഒരുക്കികൊടുക്കാനാവും എന്നാണ് കരുതുന്നത്. ഇതാണ് ഇത്തരമൊരു ഇമോജി എന്ന ആശയത്തിലേക്ക് സംഘടനയെ നയിച്ചതും. മാർച്ച് 2019ഓടെ ഇമോജി സ്മാർട്ഫോണുകളിൽ ലഭ്യമാവും. We are thrilled to announce that we are actually getting a #PeriodEmoji! It is through your support that we can now celebrate that the @unicode have announced that we will get our first ever #PeriodEmoji in March 2019 🎊 Find out more here ▶https://t.co/dKd4WwEShX pic.twitter.com/CdyG5fapAx — PlanInternational UK (@PlanUK) February 6, 2019
from mathrubhumi.latestnews.rssfeed http://bit.ly/2UQ5oXp
via
IFTTT
No comments:
Post a Comment