ഇനി ചര്‍ച്ചയില്ല; തീവ്രവാദത്തിനെതിരെ പ്രവര്‍ത്തിക്കേണ്ട സമയമെന്ന് പ്രധാനമന്ത്രി മോഡി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 18, 2019

ഇനി ചര്‍ച്ചയില്ല; തീവ്രവാദത്തിനെതിരെ പ്രവര്‍ത്തിക്കേണ്ട സമയമെന്ന് പ്രധാനമന്ത്രി മോഡി

ന്യൂഡല്‍ഹി: തീവ്രവാദത്തിനെതിരെ പ്രവര്‍ത്തിക്കേണ്ട സമയമായെന്നും ഇനി ചര്‍ച്ചകള്‍ക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. ചര്‍ച്ചകള്‍ക്ക് ഇനി സമയമില്ല. ലോകം തീവ്രവാദത്തിനെതിരെ പ്രവര്‍ത്തിക്കേണ്ട സമയമായി. പുല്‍വാമ ആക്രമണം അതാണ് തെളിയിക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. തീവ്രവാദികള്‍ക്കെതിരെ നടപടി എടുക്കാത്തതും തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ്. തീവ്രവാദത്തിനെതിരെ ഇന്ത്യയും അര്‍ജന്റീനയും സംയുക്ത പ്രഖ്യാപനം നടത്തുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

അര്‍ജന്റീന പ്രസിഡന്റ് മൗറീഷ്യോ മാക്‌രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പ്രധാനമന്ത്രി മോഡിയുടെ അഭിപ്രായത്തോട് യോജിക്കുന്നതായി മൗറീഷ്യോ പ്രതികരിച്ചു. പുല്‍വാമ ആക്രമണത്തിന് ഇരയായവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. എല്ലാ തരത്തിലുമുള്ള തീവ്രവാദി ആക്രമണങ്ങളേയും അപലപിക്കുന്നതായും മൗറീഷ്യോ പറഞ്ഞു.

വ്യാഴാഴ്ചയാണ് പുല്‍വാമയില്‍ ഭീകരാക്രമണമുണ്ടായത്. 40 സി.ആര്‍.പി.എഫ് ജവാന്‍ാരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ജെയ്‌ഷെ മുഹമ്മദ് നടത്തിയ ആക്രമണത്തി്യ പാക്കിസ്ഥാനെതിരെ അന്താരാഷ്ട്ര സമ്മര്‍ദ്ദം ശക്തമാകുന്നതിനിടെയാണ് ഇന്ത്യയ്ക്ക് അര്‍ജന്റീനയുടെ പിന്തുണ ലഭിച്ചത്.



from mangalam.com http://bit.ly/2GTH42S
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages