ചെന്നൈ: ലോക്സഭ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ബി.ജെ.പി-എ.ഐ.എ.ഡി.എം.കെ. സഖ്യം പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രി പീയുഷ് ഗോയൽ ചെന്നൈയിലെത്തി എ.ഐ.എ.ഡി.എം.കെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷമാണ് ഇരുവിഭാഗവും സംയുക്തമായി സഖ്യപ്രഖ്യാപനം നടത്തിയത്. തമിഴ്നാട്ടിലും പുതുച്ചേരിയിലും എ.ഐ.എ.ഡി.എം.കെ.യും ബി.ജെ.പിയും സഖ്യമായി മത്സരിക്കുമെന്നും ലോക്സഭ തിരഞ്ഞെടുപ്പിൽ അഞ്ച് സീറ്റുകളിൽ ബി.ജെ.പി. സ്ഥാനാർഥികൾ മത്സരിക്കുമെന്നും ഉപമുഖ്യമന്ത്രി ഒ. പനീർശെൽവം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ലോക്സഭ തിരഞ്ഞെടുപ്പിന് പുറമേ 21 നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി. എ.ഐ.എ.ഡി.എം.കെയ്ക്ക് പിന്തുണ നൽകുമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയലും വ്യക്തമാക്കി. സംസ്ഥാനത്ത് ഒ.പനീർശെൽവത്തിന്റെയും എടപ്പാടി പളനിസ്വാമിയുടെയും നേതൃത്വത്തിൽ പുതിയ സംഖ്യം തിരഞ്ഞെടുപ്പിനെ നേരിടുമെന്നും കേന്ദ്രത്തിൽ നരേന്ദ്രമോദിയാകും നേതൃത്വം വഹിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി. ദേശീയ അധ്യക്ഷൻ അമിത് ഷാ ചൊവ്വാഴ്ച ചെന്നൈയിലെത്തി എ.ഐ.എ.ഡി.എം.കെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന വിവരം. എന്നാൽ അവസാനനിമിഷം അമിത് ഷാ യാത്ര റദ്ദാക്കുകയും പകരം കേന്ദ്രമന്ത്രി പീയുഷ് ഗോയലിനെ കൂടിക്കാഴ്ചയ്ക്ക് അയക്കുകയുമായിരുന്നു. കഴിഞ്ഞദിവസം മഹാരാഷ്ട്രയിൽ ശിവസേനയുമായും ബി.ജെ.പി. സഖ്യം പ്രഖ്യാപിക്കുകയും സീറ്റുധാരണയിലെത്തുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ദക്ഷിണേന്ത്യയിലും ബി.ജെ.പി. പുതിയ സഖ്യം രൂപവത്കരിച്ചിരിക്കുന്നത്. Content Highlights:bjp-aiadmk alliance formed in tamil nadu and puducherry
from mathrubhumi.latestnews.rssfeed http://bit.ly/2GQr7L5
via
IFTTT
No comments:
Post a Comment