കാസർകോട്: പെരിയ ഇരട്ടകൊലപാതക കേസിലെ പ്രധാന പ്രതിയും മുഖ്യ ആസൂത്രികനുമെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയ പീതാംബരൻ കോടതിയിൽ കുറ്റം നിഷേധിച്ചു. ഹൊസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിലാണ് പീതാംബരൻ കുറ്റം നിഷേധിച്ചത്. താൻ ഒരു കുറ്റവും ചെയ്തിട്ടില്ല. പോലീസ് ഭീഷണിപ്പെടുത്തിയാണ് കുറ്റംസമ്മതിപ്പിച്ചെന്നും പീതാംബരൻ മജിസ്ട്രേറ്റിനോട് പറഞ്ഞു. ആരാണ് ഭീഷണിപ്പെടുത്തിയതെന്ന മജിസ്ട്രേറ്റിന്റെ ചോദ്യത്തിന് കസ്റ്റഡിയിലിരിക്കെ അന്വേഷണ ഉദ്യോഗസ്ഥനാണ് തന്നെ നിർബന്ധിച്ച് കുറ്റംസമ്മതിപ്പിച്ചതെന്നായിരുന്നു പീതാംബരന്റെ മറുപടി. കൃപേഷിനെ താൻ വെട്ടിയെന്ന് പീതാംബരൻ നേരത്തെ അന്വേഷണ സംഘത്തിന് മൊഴിനൽകിയിരുന്നു. എന്നാൽ കോടതിയിലെ പീതാംബരന്റെ മലക്കം മറിച്ചിൽ അന്വേഷണ സംഘത്തിന് തലവേദനയാകും. കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് പീതാംബരൻ അടക്കമുള്ളവരെ ഇന്ന് കോടതിയിൽ ഹാജരാക്കിയത്. പീതാംബരനേയും രണ്ടാം പ്രതിയായ സജി സി.ജോർജിനേയും ഹൊസ്ദുർഗ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. അന്വേഷണം ഏറ്റെടുത്ത ക്രൈം ബ്രാഞ്ച് സംഘം അടുത്ത ദിവസം തന്നെ ഇവരെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടികൾ ആരംഭിക്കും. Content Highlights:periya twin murder-main accused Peethambaran denies guilty in court
from mathrubhumi.latestnews.rssfeed https://ift.tt/2BPM5X0
via
IFTTT
No comments:
Post a Comment