ന്യൂഡൽഹി: പാക് മണ്ണിലെ ജെയ്ഷെ ക്യാമ്പുകൾക്കുനേരെ ഇന്ത്യ നടത്തിയ വ്യോമാക്രമത്തിന് തിരിച്ചടി നൽകുമെന്ന തരത്തിൽ പാകിസ്താൻ പ്രധാനമന്ത്രിയുടെ പ്രതികരണം വന്നുവെങ്കിലും പാകിസ്താനെ സംബന്ധിച്ചിടത്തോളം അത് ഏറെക്കുറെ അസാധ്യമായിരിക്കുമെന്ന് വിലയിരുത്തൽ. ഭീകരർക്കെതിരെ ഇന്ത്യ നടത്തിയ ആക്രമണത്തിന് മറുപടിയായി പാക് സൈന്യത്തിന് തിരിച്ചടിക്കാനാവില്ലെന്നതാണ് പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ഇന്ത്യ നടത്തിയ ആക്രമണം ഭീകര ക്യാമ്പുകൾക്കു നേരെ മാത്രമായിരുന്നു. സാധാരണ ജനങ്ങളെയും പാകിസ്താന്റെ സൈനിക കേന്ദ്രങ്ങളെയും ഒഴിവാക്കിയായിരുന്നു വ്യോമസേനയുടെ ആക്രമണം. ആ നിലയ്ക്ക് തിരിച്ചടിയായി ഇന്ത്യൻ സൈന്യത്തിനു നേരെ ആക്രമണം നടത്താൻ പാകിസ്താന് സാധിക്കില്ല. അതേ നാണയത്തിൽ തിരിച്ചടിക്കാൻ ഇന്ത്യയിൽ ഭീകര ക്യാമ്പുകൾ ഇല്ലെന്നതും ശ്രദ്ധേയമാണ്. അപ്രകാരം ഇന്ത്യയിലെ ജനങ്ങൾക്കുനേരെയോ സൈന്യത്തിനു നേരെയോ ആക്രമണത്തിന് മുതിർന്നാൽ അതുണ്ടാക്കുന്ന പ്രത്യാഘാതത്തെക്കുറിച്ച് പാകിസ്താന് വ്യക്തമായ ധാരണയുമുണ്ട്. ഭീകരതയ്ക്കെതിരെ പാകിസ്താൻ സ്വീകരിക്കുന്ന നടപടികളിൽ അതൃപ്തി നിലനിൽക്കുന്ന സാഹചര്യത്തിൽ അത്തരമൊരു നീക്കം അന്താരാഷ്ട്ര തലത്തിൽ പാകിസ്താന് തിരിച്ചടിയാകുമെന്നും വിലയിരുത്തപ്പെടുന്നു. തിരിച്ചടിക്കായി തയ്യാറെടുക്കണമെങ്കിൽ പാകിസ്താൻ സൈന്യത്തെ അതിനായി തയ്യാറാക്കേണ്ടതുണ്ട്. അത് ഒറ്റ രാത്രികൊണ്ട് ചെയ്യാനാവുകയില്ലെന്നു മാത്രമല്ല, ഇപ്പോൾ ഒരു സൈനിക നടപടിക്ക് തയ്യാറെടുക്കാനുള്ള ഇച്ഛാശക്തി പാകിസ്താന് ഇല്ലെന്നും വിദഗ്ധർ വിലയിരുത്തുന്നു. Content Highlights:Pakistan has limited options to retaliate, IAF, India Pakistan
from mathrubhumi.latestnews.rssfeed https://ift.tt/2EzFP7L
via
IFTTT
No comments:
Post a Comment