"ഒരു പൂ മാത്രം ചോദിച്ചു ഒരു പൂക്കാലം നീ തന്നു.. ഗാനം ആവശ്യപ്പെട്ടിരിക്കുന്നത് പാകിസ്ഥാനില്‍ നിന്നും ഇമ്രാന്‍ ഖാന്‍ എന്ന യുവാവ്"; ഇന്ത്യന്‍ ആക്രമണത്തിന് പിന്നാലെ ഇമ്രാന്‍ ഖാന്റെ പേജില്‍ മലയാളികളുടെ പൊങ്കാല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 26, 2019

"ഒരു പൂ മാത്രം ചോദിച്ചു ഒരു പൂക്കാലം നീ തന്നു.. ഗാനം ആവശ്യപ്പെട്ടിരിക്കുന്നത് പാകിസ്ഥാനില്‍ നിന്നും ഇമ്രാന്‍ ഖാന്‍ എന്ന യുവാവ്"; ഇന്ത്യന്‍ ആക്രമണത്തിന് പിന്നാലെ ഇമ്രാന്‍ ഖാന്റെ പേജില്‍ മലയാളികളുടെ പൊങ്കാല

കശ്മീരിലെ പുല്‍വാമയില്‍ ഉണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യന്‍ തിരിച്ചടിയാണ് ലോകരാജ്യങ്ങള്‍ ഉറ്റ് നോക്കിയിരുന്നത്. 12 ദിവസങ്ങള്‍ക്കിപ്പുറം ഇന്ത്യ തക്കതായ മറുപടിയാണ് നല്‍കിയത്. ഇന്ത്യന്‍ വ്യോമാക്രമണത്തില്‍ 300ല്‍ അധികം തീവ്രവാദികളെ വിധിച്ചു. ഇൗ വാര്‍ത്ത പുറത്തെത്തിയതിന് പിന്നാലെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഫേസ്ബുക്ക് പേജില്‍ മലയാളി ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെ പൊങ്കാല. മിക്ക കമന്റുകളിലും ഇമ്രാനെ പരിഹസിക്കുകയാണ്.

' ഒരു പൂ മാത്രം ചോദിച്ചു ഒരു പൂക്കാലം നീ തന്നു.. ഗാനം ആവശ്യപ്പെട്ടിരിക്കുന്നത് പാകിസ്ഥാനില്‍ നിന്നും ഇമ്രാന്‍ ഖാന്‍ എന്ന യുവാവ് '. ' അടി ഒന്നും ആയിട്ടില്ല വടി വെട്ടാന്‍ പോയിട്ടേ ഉള്ളു... കുളിച്ചൊരുങ്ങി ഇരിയ്ക്ക് ഖാനെ...പിള്ളേര്‍ പണി തന്നു തുടങ്ങിയിട്ടേ ഉള്ളു...ബിസ്മി ചൊല്ലി ബാക്കി ഉള്ളവനെ കൂടെ അവന്മാര്‍ അറത്തോളും...ജയ് ഹിന്ദ്...' തുടങ്ങിയവയാണ് മലയാളികള്‍ കമന്റുചെയ്തിരിക്കുന്നത്

അതേസമയം, വ്യോമാക്രമണം നടത്തിയതായി വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ സ്ഥിരീകരിച്ചു. വാര്‍ത്താസമ്മേളനത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ ഭീകര കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. പാകിസ്ഥാന്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ്. ഇന്ത്യ നിരന്തരം ആവശ്യപ്പെട്ടിട്ടും ഭീകരര്‍ക്കെതിരെ നടപടി എടുക്കുന്നില്ലെന്നും വിജയ് ഗോഖലെ പറഞ്ഞു.



from mangalam.com https://ift.tt/2BRT0yQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages