മലപ്പുറം: ബംഗാളിൽ മാത്രമല്ല കേരളത്തിലും സി.പി.എമ്മുമായി സഹകരിക്കാൻ കോൺഗ്രസ് തയ്യാറാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സി.പി.എം. അക്രമരാഷ്ട്രീയം അവസാനിപ്പിച്ചാൽ അവരുമായി സഹകരിക്കാമെന്നും മുസ്ലീം ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യം മുന്നണിയിൽ പ്രശ്നമാകില്ലെന്നും മുല്ലപ്പള്ളി മലപ്പുറത്ത് പറഞ്ഞു. ബംഗാളിൽ സി.പി.എമ്മും കോൺഗ്രസും സഹകരിക്കാമെന്ന് തീരുമാനമെടുത്തതിന് പിന്നാലെയാണ് കേരളത്തിലും സഹകരിക്കാൻ തയ്യാറാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് വ്യക്തമാക്കിയത്. എന്നാൽ അതിനുമുൻപ് സി.പി.എം. അക്രമരാഷ്ട്രീയം കൈവെടിയണമെന്നത് മാത്രമാണ് കോൺഗ്രസിന്റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. ദേശീയരാഷ്ട്രീയത്തിൽ നിലവിലെ സാഹചര്യം ലീഗ് അറിയാമെന്നും അതിനാൽ കാര്യങ്ങൾ അറിഞ്ഞുള്ള തീരുമാനമാകും ലീഗ് സ്വീകരിക്കുകയെന്നും മുല്ലപ്പള്ളി പ്രത്യാശ പ്രകടിപ്പിച്ചു. ലോക്സഭ തിരഞ്ഞെടുപ്പും മൂന്നാം സീറ്റും ചർച്ച ചെയ്യാനായി മുസ്ലീം ലീഗ് നേതൃയോഗം ഞായറാഴ്ച പാണക്കാട് ചേരാനിരിക്കെയാണ് കെ.പി.സി.സി. പ്രസിഡന്റ് ഇക്കാര്യത്തിൽ പ്രതികരണം നടത്തിയത്. ബംഗാളിൽ സി.പി.എമ്മും കോൺഗ്രസും സഹകരിക്കാമെന്ന് തീരുമാനമെടുത്തതിന് പിന്നാലെയാണ് കേരളത്തിലും സഹകരിക്കാൻ തയ്യാറാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് വ്യക്തമാക്കിയത്. Content Highlights:mullappally ramachandran says about co operation with cpm in kerala
from mathrubhumi.latestnews.rssfeed http://bit.ly/2SoHYM0
via
IFTTT
No comments:
Post a Comment