അബുദാബിയില്‍ ഇനി ഹിന്ദിയും കോടതി ഭാഷ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 10, 2019

അബുദാബിയില്‍ ഇനി ഹിന്ദിയും കോടതി ഭാഷ

ദുബായ്: കോടതികളിൽ ഹിന്ദി മൂന്നാം ഔദ്യാഗിക ഭാഷയായി ഉൾപ്പെടുത്തി യുഎഇ പുതിയ ചരിത്രമെഴുതി. രാജ്യത്തെ കോടതികളിൽ അറബി, ഇംഗ്ലീഷ് ഭാഷകൾക്കൊപ്പം ഇനി ഹിന്ദിയും ഉപയോഗിക്കും. തൊഴിൽ വ്യവഹാരങ്ങളിൽ നിയമപരമായ സുതാര്യത ഉറപ്പുവരുത്തുന്നതിനാണ് ഹിന്ദി ഉൾപ്പെടുത്താനുള്ള നിർണായക തീരുമാനമെടുത്തതെന്ന് അബുദാബി ജുഡീഷ്യൽ ഡിപാർട്ട്മെന്റ് അറിയിച്ചു. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്ക്കൂടുതൽ നിയമഭദ്രത ഇത്ഉറപ്പു നൽകും. ഹിന്ദി ഭാഷ മാത്രം വശമുള്ളവർക്ക് രാജ്യത്ത് നിലവിലെ നിയമനടപടികളെ കുറിച്ചും, അവകാശങ്ങൾ ചുമതലകൾ എന്നിവയെ കുറിച്ചും അവബോധം സൃഷ്ടിക്കാൻ ഇത് സഹായമാവും എന്നാണ് കരുതുന്നത്. കൂടാതെ രജിസ്ട്രേഷൻ നടപടികളെ കുറിച്ചുള്ള വിവരങ്ങൾ അബുദാബി ജുഡീഷ്യൽ ഡിപാർട്ട്മെന്റ് (ADJD) വെബ്സൈറ്റിൽ ഹിന്ദിയിലും ലഭ്യമാകും. യുഎഇ യുടെ ജനസംഖ്യയിൽ വലിയൊരു ശതമാനം വിദേശീയരാണ്. യുഎഇയുടെ ജനസംഖ്യയുടെ 30 ശതമാനം ഇന്ത്യക്കാരാണ്. ഏകദേശം 2.6 മില്യൺ പ്രവാസി ഇന്ത്യക്കാർ ഇവിടെയുണ്ടെന്നാണ് കണക്ക്. നിയമകാര്യങ്ങളിലെ സുതാര്യത ലക്ഷ്യമാക്കിയാണ് ബഹുഭാഷസൗകര്യം നടപ്പിലാക്കിയതെന്ന് എഡിജെഡി അണ്ടർ സെക്രട്ടറി യൂസഫ് സയീദ് അൽ അബ്രി വ്യക്തമാക്കി. ഹിന്ദി കൂടി ഉൾപ്പെടുത്തിയതോടെ ഇന്ത്യാക്കാരായ തൊഴിലാളികൾക്ക്ഇത് സഹായകരമാകും. Content Highlights: Abu Dhabi Includes Hindi As Third Official Court Language


from mathrubhumi.latestnews.rssfeed http://bit.ly/2SEnH4f
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages