പാകിസ്ഥാന് താക്കീതുമായി ഇറാന്‍. ഇറാന്‍ സൈനീകര്‍ കൊല്ലപ്പെട്ടതിന് കാരണം പാക്കിസ്ഥാന്‍ ആണെന്ന് ആരോപണം. കനത്ത വില നല്‍കേണ്ടി വരുമെന്ന് മുന്നറിയിപ്പ്.
കഴിഞ്ഞ ആഴ്ച്ച അതിര്‍ത്തിയില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ 27 റെവലൂഷണറി ഗാര്‍ഡ് ഉദ്യോഗസ്ഥരെയാണ് ചാവേര്‍ ആക്രമണത്തിലൂടെ കൊലപ്പെട്ടത്. ഈ ആക്രമണത്തിന് പിന്നില്‍ പാകിസ്ഥാനാണെന്നാണ് ഇറാന്‍ ആരോപിക്കുന്നത്.
ബുധനാഴ്ചയായിരുന്നു ഇറാനെ നടക്കിയ ആക്രമണമുണ്ടായത്. പാകിസ്ഥാന് പിന്നാലെ സൗദി അറേബ്യയും മറ്റു യുഎഇ രാജ്യങ്ങളും ഭീകരര്‍ക്ക് പിന്തണ നല്‍കുന്നുണ്ടെന്നാണ് ഇറാന്റെ വാദം.
പാക്ക് സൈന്യവും സുരക്ഷാ സേനയും ഇത്തരത്തിലുള്ള ഭീകരര്‍ക്ക് അഭയം കൊടുക്കുന്നുവെന്നും പാക്കിസ്ഥാന്‍ ഇതിന് കനത്ത വില നല്‍കേണ്ടി വരുമെന്നും ഇറാന്‍ സൈനീക മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അലി ജാഫ്‌റി പറഞ്ഞു.
പുല്‍വാമ ആക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
from mangalam.com http://bit.ly/2SPhyCD
via IFTTT
No comments:
Post a Comment