ബംഗാളില്‍ ഭരണഘടനാ തകര്‍ച്ച, മുഖ്യമന്ത്രിയുടെ നടപടി നിര്‍ഭാഗ്യകരമെന്ന് രാജ്‌നാഥ് സിംഗ്; പരാതിയുമായി ബി.ജെ.പി സംഘം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 4, 2019

ബംഗാളില്‍ ഭരണഘടനാ തകര്‍ച്ച, മുഖ്യമന്ത്രിയുടെ നടപടി നിര്‍ഭാഗ്യകരമെന്ന് രാജ്‌നാഥ് സിംഗ്; പരാതിയുമായി ബി.ജെ.പി സംഘം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു

ന്യുഡല്‍ഹി: ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ സുപ്രീം കോടതി നിര്‍ദേശപ്രകാരമാണ് സി.ബി.ഐ കേസ് ഏറ്റെടുത്തതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ലോക്‌സഭയില്‍. പോലീസ് കമ്മീഷണറെ പല തവണ സി.ബി.ഐ വിളിപ്പിച്ചുവെങ്കിലും അദ്ദേഹം ഹാജരായില്ല. അതുകൊണ്ടാണ് സി.ബി.ഐ കമ്മീഷണറുടെ വീട്ടില്‍ എത്തിയത്. എന്നാല്‍ കേസിലെ അന്വേഷണം തടസ്സപ്പെടുത്തുന്ന നടപടിയാണ് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഭാഗത്തുനിന്നുണ്ടായത്. ഈ സംഭവം നിര്‍ഭാഗ്യകരമാണ്. ബംഗാളില്‍ ഭരണഘടനപരമായ തകര്‍ച്ചയാണ് നടന്നിരിക്കുന്നത്.

ശാരദ ചിട്ടി തട്ടിപ്പില്‍ സി.ബി.ഐ നടത്തിയ അന്വേഷണത്തില്‍ നിരവധി രാഷ്ട്രീയക്കാര്‍ക്കും സ്വാധീനമുള്ള വ്യക്തിത്വങ്ങള്‍ക്കും പങ്കുള്ളതായി കണ്ടെത്തിയിരുന്നുവെന്നും രാജ്‌നാഥ് സിംഗ് ലോക്‌സഭയില്‍ അറിയിച്ചു. പ്രശ്‌നത്തില്‍ കേന്ദ്രം പശ്ചിമ ബംഗാള്‍ ഗവര്‍ണറോട് വിശദീകരണം തേടിയെന്നും ചീഫ് സെക്രട്ടറിയേയും ഡിജിപിയേയും വിളിച്ചുവരുത്തി അദ്ദേഹം പ്രശ്‌ന പരിഹാരത്തിന് നിര്‍ദേശം നല്‍കിയതായും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.

രാജ്‌നാഥ് സിംഗിന്റെ പ്രസംഗത്തിനിടെ, തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ അടക്കമുള്ള പ്രതിപക്ഷം സഭയില്‍ ബഹളം വച്ചു. ഇതോടെ സഭ രണ്ടു മണിവരെ നിര്‍ത്തിവച്ചു.

അതിനിടെ, ബി.ജെ.പി സംഘം തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് പരാതി നല്‍കി. കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. ബംഗാളില്‍ യോഗി ആദിത്യനാഥ് അടക്കമുള്ള ബി.ജെ.പി നേതാക്കളുടെ ഹെലികോപ്ടര്‍ ഇറക്കാന്‍ മുഖ്യമന്ത്രി അനുമതി നല്‍കിയില്ലെന്ന കാര്യവും ഇവര്‍ ചൂണ്ടിക്കാട്ടും. നിഷ്പക്ഷവും നിര്‍ഭയവുമായ തെരഞ്ഞെടുപ്പ് നടക്കുന്നതിനുള്ള സാഹചര്യം ഒരുക്കണമെന്നാണ് ആവശ്യമെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് ജനാധിപത്യത്തില്‍ വിശ്വസിക്കുന്നില്ലെന്നും അവര്‍ ആരോപിച്ചു.

ഐ.പി.എസ് ഓഫീസര്‍ ആയ രാജീവ് കുമാറിനെതിരെ നടപടിക്ക് ആഭ്യന്തര മന്ത്രാലയവും നീക്കം തുടങ്ങിയതായി സൂചനയുണ്ട്. സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാവും നടപടി.



from mangalam.com http://bit.ly/2G9WL6M
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages