സംശയരോഗം; ഭാര്യയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി കുപ്പത്തൊട്ടികളില്‍ ഉപേക്ഷിച്ചു; തമിഴ് സിനിമ സംവിധായകന്‍ പിടിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 7, 2019

സംശയരോഗം; ഭാര്യയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി കുപ്പത്തൊട്ടികളില്‍ ഉപേക്ഷിച്ചു; തമിഴ് സിനിമ സംവിധായകന്‍ പിടിയില്‍

ചെന്നൈ: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങള്‍ വെട്ടിനുറുക്കി വിവിധ കുപ്പത്തൊട്ടികളില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പ്രമുഖ തമിഴ് സിനിമാ സംവിധായകന്‍ അറസ്റ്റില്‍. ചെന്നൈയിലെ ജാഫര്‍ഖാന്‍പേട്ടില്‍ താമസിക്കുന്ന എസ്.ആര്‍ ബാലകൃഷ്ണന്‍ തന്റെ ഭാര്യയായ സന്ധ്യ(35)യെ കൊലപ്പെടുത്തിയ ശേഷം വെട്ടി നുറുക്കി കു്പത്തൊട്ടികളില്‍ ഉപേക്ഷിക്കുകയായിരുന്നു.

ജനുവരി 21-ന് പള്ളിക്കരണിയില്‍ മാലിന്യശേഖരണകേന്ദ്രത്തില്‍നിന്ന് രണ്ട് കാലുകളും ഒരു കൈയും കണ്ടെത്തിയതോടെ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നത്. സന്ധ്യയ്ക്ക് അവിഹിതബന്ധമുണ്ടെന്ന സംശയമാണ് ബാലകൃഷ്ണനെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. തല ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ ഇനിയും കണ്ടെത്തിയിട്ടില്ല. 2015-ല്‍ പുറത്തിറങ്ങിയ 'കാതല്‍ ഇളവസം' എന്ന ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവുമാണ് ബാലകൃഷ്ണന്‍. സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്നു സന്ധ്യ. ജനുവരി 19-ന് രാത്രിയിലാണ് കൊലപാതകം നടന്നതെന്നാണ് വിവരം.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ;

സന്ധ്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് ബാലകൃഷ്ണന്‍ സംശയിച്ചിരുന്നു. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വഴക്കുമുണ്ടായിട്ടുണ്ട്. തുടര്‍ന്ന് ഏറെ നാളായി ബാലകൃഷ്ണനും സന്ധ്യയും പിരിഞ്ഞ് താമസിക്കുകയായിരുന്നു. തര്‍ക്കം പരിഹരിക്കാനെന്നു പറഞ്ഞായിരുന്നു പൊങ്കല്‍ അവധിക്കാലത്ത് സന്ധ്യയെ സംവിധായകന്‍ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്.

എന്നാല്‍ വീണ്ടും പ്രശ്‌നങ്ങള്‍ പറഞ്ഞ് വഷളാകുകയും കൊലപാതകത്തിലേക്ക് കലാശിക്കുകയുമായിരുന്നു. പിന്നീട് സന്ധ്യയെ കൊലപ്പെടുത്തിയ ബാലകൃഷ്ണന്‍ തെളിവ് നശിപ്പിക്കുന്നതിനായി ശരീരം വെട്ടിനുറുക്കി കോടമ്പാക്കം, എം.ജി.ആര്‍. നഗര്‍ തുടങ്ങിയിടങ്ങളിലുള്ള കുപ്പത്തൊട്ടികളില്‍ ഉപേക്ഷിക്കുകയായിരുന്നു.മകളെ കാണാനില്ലെന്ന് സന്ധ്യയുടെ അമ്മ തൂത്തുക്കുടി പൊലീസില്‍ നല്‍കിയ പരാതിയില്‍ സൂചിപ്പിച്ചിരുന്ന അടയാളമാണ് കേസ് അന്വേഷണത്തിലെ വഴിത്തിരിവായത്. കൈയില്‍ ശിവപാര്‍വതിരൂപം പച്ചകുത്തിയതായിരുന്നു അടയാളം.ചോദ്യംചെയ്യലില്‍ ബാലകൃഷ്ണന്‍ പരസ്പരവിരുദ്ധമായി മറുപടി പറഞ്ഞതോടെയാണ് പൊലീസിന്റെ സംശയം ബലപ്പെട്ടത്.

കൂടുതല്‍ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു. സന്ധ്യയ്ക്ക് മറ്റൊരാളുമായി അവിഹിതബന്ധമുണ്ടായിരുന്നെന്നും ഇതാണ് തങ്ങള്‍ക്കിടയിലെ വഴക്കിന് കാരണമെന്നും ഇയാള്‍ മൊഴിനല്‍കി. ബാലകൃഷ്ണനില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലില്‍ അഡയാര്‍ നദീതീരത്തുനിന്ന് സന്ധ്യയുടെ ഇടുപ്പുമുതല്‍ കാല്‍മുട്ട് വരെയുള്ള ഭാഗവും കണ്ടെടുത്തു. തല അടക്കമുള്ള ബാക്കി ഭാഗങ്ങള്‍ ഇനിയും കണ്ടെടുത്തിട്ടില്ല.തൂത്തുക്കുടി സ്വദേശിയായ ബാലകൃഷ്ണനും കന്യാകുമാരി സ്വദേശിയായ സന്ധ്യയും 17 വര്‍ഷം മുമ്പാണ് പ്രണയിച്ച് വിവാഹം കഴിച്ചത്.

അക്കാലത്ത് സഹസംവിധായകനായിരുന്നു ബാലകൃഷ്ണന്‍, സന്ധ്യ ജൂനിയര്‍ ആര്‍ട്ടിസ്റ്റും. സിനിമാസെറ്റില്‍വച്ചാണ് ഇരുവരും പരിചയപ്പെട്ടത്. ഇവര്‍ക്ക് പ്ലസ്ടു വിദ്യാര്‍ത്ഥിയായ മകനും അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മകളുമുണ്ട്. ബാലകൃഷ്ണന്റെ തൂത്തുക്കുടിയിലുള്ള അച്ഛനമ്മമാര്‍ക്കൊപ്പമാണ് കുട്ടികള്‍ താമസിക്കുന്നത്.



from mangalam.com http://bit.ly/2Sf6LBX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages