ബാഴ്സലോണ: ബാഴ്സലോണയും റയൽ മഡ്രിഡും മുഖാമുഖം വന്ന സ്പാനിഷ് കിങ്സ് കപ്പിന്റെ സെമിഫൈനൽ ആദ്യപാദ പോരാട്ടം സമനിലയിൽ അവസാനിച്ചു. ബാഴ്സയുടെ ഹോം ഗ്രൗണ്ടായ നൗകാമ്പിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. സ്പാനിഷ് ലീഗിൽ മിന്നും ഫോമിൽ കളിക്കുന്ന ബാഴ്സയെ മത്സരത്തിന്റെ ആറാം മിനിറ്റിൽ തന്നെ ലൂക്കാസ് വാസ്ക്വസ് ഞെട്ടിച്ചു. കരീം ബെൻസേമ ബാക്ക് ക്രോസ് ചെയ്ത് നൽകിയ പന്ത് ലൂക്കാസ് വാസ്ക്വസ് പോസ്റ്റിലേക്ക് തിരിച്ചുവിടുകയായിരുന്നു. പിന്നീട് സമനില പിടിക്കാനുള്ള ബാഴ്സയുടെ തീവ്ര ശ്രമങ്ങൾ ആദ്യ പകുതി പിന്നിടുന്നത് വരെ വിജയം കണ്ടില്ല. എന്നാൽ 57-ാം മിനിറ്റിൽ മാൽകോമിലൂടെ ബാഴ്സ സമനില പിടിച്ചു. ലൂയി സുവാരസ് പോസ്റ്റിലേക്ക് തൊടുത്തുവിട്ട ഒരു കിടിലൻ ഷോട്ട് പോസ്റ്റിൽ തട്ടി വന്നെത്തിയത് മാൽകോമിന്റെ കാലിലേക്കായിരുന്നു. ബോക്സിനുള്ളിൽ സ്വതന്ത്രനായി നിന്നിരുന്ന മാൽകോം റയൽ പ്രതിരോധകർക്കിടയിലൂടെ പന്ത് കൃത്യമായി വലയിലെത്തിച്ചു. വലൻസിയയ്ക്കെതിരായ മത്സരത്തിൽ പരിക്കേറ്റ ലയണൽ മെസ്സി 64-ാം മിനിറ്റിലാണ് കളത്തിലെത്തിയത്. ലാലിഗയിൽ റയലിനേക്കാൾ ഏറെ മുന്നിലുള്ള ബാഴ്സ കിങ്സ് കപ്പും ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. സീസണിൽ ലാലിഗയിൽ ബാഴ്സ (5-1) റയലിനെ തകർത്തിരുന്നു. സ്പാനിഷ് കിങ്സ് കപ്പിന്റെ സെമിഫൈനൽ രണ്ടാം പാദ പോരാട്ടം ഈ മാസം 28-ന് റയലിന്റെ ഹോം ഗ്രൗണ്ടിൽ നടക്കും. Content Highlights:Barcelona vs Real Madrid-Copa del Rey semi-final
from mathrubhumi.latestnews.rssfeed http://bit.ly/2BjTWvB
via
IFTTT
No comments:
Post a Comment