ന്യൂഡല്‍ഹി: രാജ്യസുരക്ഷയില്‍ വിട്ടുവീഴ്ചയ്ക്ക് ഇന്ത്യ തയ്യാറല്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോഡി. രാജ്യം സൈനികര്‍ക്കൊപ്പമാണ്. അവരുടെ കഴിവില്‍ വിശ്വാസമുണ്ട്. ഭീകരാക്രമണങ്ങളിലൂടെ രാജ്യത്തെ അസ്ഥിരപ്പെടുത്താനാണ് ശത്രുക്കള്‍ ശ്രമിക്കുന്നത്. രാജ്യത്തിന്റെ വളര്‍ച്ച തടസ്സപ്പെടുത്താന്‍ അവര്‍ ആഗ്രഹിക്കുന്നു. അവരുടെ ദുഷ്ടശ്രമങ്ങള്‍ക്കെതിരെ രാജ്യത്തെ ജനങ്ങള്‍ എല്ലാവരും ഒറ്റക്കെട്ടായി പാറപോലെ ഉറച്ചുനില്‍ക്കുമെന്നും മോഡി പറഞ്ഞു. ബി.ജെ.പി ബൂത്ത് പ്രവര്‍ത്തകര്‍ക്കായി നടത്തിയ 'മേര ബൂത്ത് സബ്‌സാ മസ്ബൂത്ത്' എന്ന വീഡിയോ കോണ്‍ഫറന്‍സിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. ലോകത്തെ ഏറ്റവും വലിയ വീഡിയോ കോണ്‍ഫറന്‍സാണ് നടക്കുന്നത്.
ബൂത്ത് പ്രവര്‍ത്തകര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണിത്. നിങ്ങളുടെ ബൂത്ത് വിജയിച്ചാല്‍, ജനങ്ങളുടെ ഹൃദയം കീഴടക്കാന്‍ കഴിഞ്ഞാല്‍, നിങ്ങള്‍ക്ക് രാജ്യത്തിനായി നേരിട്ട് പ്രവര്‍ത്തിക്കാന്‍ കഴിയും. എല്ലാ മേഖലകള്‍ക്കുമായി കഠിനാദ്ധ്വാനം ചെയ്യാന്‍ കഴിയണം. രാജ്യത്തെ സംരക്ഷിക്കുന്ന എല്ലാവരോടും രാജ്യത്തിന് നന്ദിയുണ്ട്. നമ്മുടെ രാജ്യത്തിന് വികസനത്തിന്റെ പുതിയ തലത്തില്‍ എത്താന്‍ കഴിയും. നാം ഒറ്റക്കൊട്ടായി ജീവിക്കുകയും വളരുകയും പോരാടുകളും ചെയ്യും- മോഡി പറയുന്നു.
from mangalam.com https://ift.tt/2EC7BQO
via IFTTT
No comments:
Post a Comment