ദുബായ്: വിമാനയാത്രക്കാർക്ക് നിരക്കിളവുമായി എമിറേറ്റ്സ് എയർലൈൻ. വിവിധ സ്ഥലങ്ങളിലേക്കുള്ള ഇക്കോണമി, ബിസിനസ് ക്ലാസ് ടിക്കറ്റുകളിലാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിൽ കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും ഇളവുണ്ട്. കൊച്ചിയിലേക്ക് 795 ദിർഹവും (15,494 രൂപ) തിരുവനന്തപുരത്തേക്ക് 825 ദിർഹവുമാണ് (16,078 രൂപ) ദുബായിൽനിന്ന് പോയിവരാനുള്ള നിരക്ക്. കൊച്ചിയിലും തിരുവനന്തപുരത്തേക്കുമുള്ള നിരക്കിളവ് അടുത്ത 12 ദിവസത്തേക്ക് കൂടി ലഭിക്കും. മേയ് 31 വരെയാണ് ഈ ടിക്കറ്റിൽ യാത്രചെയ്യാനുള്ള കാലാവധി . മുംബൈ - 825 ദിർഹം, ഡൽഹി - 825 ദിർഹം, ചെന്നൈ - 855 ദിർഹം, ഹൈദരാബാദ് - 935 ദിർഹം, ബെംഗളൂരു - 875 ദിർഹം, അഹമ്മദാബാദ് - 975 ദിർഹം, കൊൽക്കത്ത -1305 ദിർഹം എന്നിങ്ങനെയാണ് മറ്റ് ഇന്ത്യൻ നഗരങ്ങളിലേക്കുള്ള നിരക്ക്. ബാങ്കോക്ക്, ന്യൂയോർക്ക്, ഇസ്ലമാബാദ്, ആതൻസ്, മനില, സിങ്കപ്പൂർ, റോം, പാരീസ്, വെനീസ്, ഫുകറ്റ് തുടങ്ങിയ സ്ഥലങ്ങളിലേക്കും നിരക്കിളവ് പ്രഖ്യാപിച്ചിട്ടുണ്ട്. content highlights:Dubai to kochi, tvm-emirates
from mathrubhumi.latestnews.rssfeed http://bit.ly/2Dc3h94
via
IFTTT
No comments:
Post a Comment