ഇന്ന് പാസാക്കാനായില്ലെങ്കില്‍ മുത്തലാഖ്, പൗരത്വ ബില്ലുകള്‍ അസാധു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 13, 2019

ഇന്ന് പാസാക്കാനായില്ലെങ്കില്‍ മുത്തലാഖ്, പൗരത്വ ബില്ലുകള്‍ അസാധു

ന്യൂഡൽഹി: പാർലമെന്റിനകത്തും പുറത്തും ചൂടേറിയ ചർച്ചകൾക്ക് വഴിയൊരുക്കിയ മുത്തലാഖ് ബില്ലും പൗരത്വ ഭേദഗതി ബില്ലും രാജ്യസഭയിൽ ഇന്നും പാസാക്കാൻ കഴിഞ്ഞില്ലെങ്കിൽ രണ്ട് ബില്ലുകളും അസാധുവായി മാറും. ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിനമാണ് ഇന്ന്. ഇതിനിടെ റഫാലുമായി ബന്ധപ്പെട്ട കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി.) റിപ്പോർട്ട് ബുധനാഴ്ച പാർലമെന്റിന്റെ ഇരുസഭകളിലും വെച്ചേക്കും. ചൊവ്വാഴ്ച വെക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും അതുണ്ടായിരുന്നില്ല. പൊതുതിരഞ്ഞെടുപ്പിനുമുമ്പ് റിപ്പോർട്ട് പാർലമെന്റിൽ വെച്ചില്ലെങ്കിൽ പ്രതിപക്ഷത്തിന് പ്രചാരണക്കുതിപ്പ് നൽകുമെന്നാണ് സർക്കാർ വിലയിരുത്തൽ പൗരത്വ ഭേദഗതി ബില്ലിൽ കൂടുതൽ ചർച്ചകൾക്ക് ശേഷമല്ലാതെ അന്തിമതീരുമാനം എടുക്കാൻ സാധിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് പ്രതിപക്ഷ പാർട്ടികൾ. ബിൽ ഇപ്പോൾ പാസാക്കാൻ സാധിച്ചില്ലെങ്കിൽ 16-ാം ലോക്സഭാ പിരിച്ചുവിടുന്നതിന് മുമ്പായി വീണ്ടും അവതരിപ്പിക്കാൻ ഇനി ആവില്ല. രാജ്യസഭാ ചട്ടങ്ങളുനുസരിച്ച് ലോക്സഭയിൽ പാസാക്കിയ ഒരു ബിൽ രാജ്യസഭയിൽ തീരുമാനമാകാതെ നിൽക്കുകയാണെങ്കിൽ ലോക്സഭ പിരിച്ച് വിടുന്നതോട് കൂടി അത് അസാധുവായി മാറും. അതേ സമയം ലോക്സഭ പാസാക്കാതെയാണ് ബിൽ രാജ്യസഭയിൽ തങ്ങികിടക്കുന്നതെങ്കിൽ ലോക്സഭ പിരിച്ച് വിട്ടാലും അത് അസാധുവാകില്ല. എന്നാൽ പൗരത്വഭേഗഗതി ബില്ലും മുത്തലാഖ് ബില്ലും നിലവിൽ ലോക്സഭയിൽ പാസാക്കിയതാണ്. അത് കൊണ്ട് തന്നെ ഇന്ന് രാജ്യസഭയിൽ പാസാക്കാൻ സാധിച്ചില്ലെങ്കിൽ അവ രണ്ടും സ്വമേധയാ അസാധുവായി മാറും. പുതിയ ലോക്സഭ തിരഞ്ഞെടുക്കപ്പെടുമ്പോൾ ഈ ബില്ലുകൾ വീണ്ടും ലോക്സഭയിൽ അവതരിപ്പിക്കേണ്ടിയും വരും. Content Highlights:Citizenship and triple talaq Bills will lapse if no Rajya Sabha nod today


from mathrubhumi.latestnews.rssfeed http://bit.ly/2N4vZgO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages