പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ത്രിപുര മന്ത്രി വനിതാ മന്ത്രിയെ കയറിപ്പിടിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 12, 2019

പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ത്രിപുര മന്ത്രി വനിതാ മന്ത്രിയെ കയറിപ്പിടിച്ചു

അഗര്‍ത്തല: പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രിയും ഉള്‍പ്പെടുന്ന പൊതു ചടങ്ങില്‍ വച്ച് ത്രിപുര വനിതാ മന്ത്രിയെ അപമര്യാദയായി പെരുമാറി. വീഡിയോ അടക്കം പുറത്തുവന്നപ്പോള്‍ വിവാദമാകുകയായിരുന്നു. സംസ്ഥാനത്തെ യുവജനക്ഷേമ, കായിക വകുപ്പ് മന്ത്രി മനോജ് കാന്തി ദേബാണ് ഇത്തരത്തില്‍ സഹപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയതിന് കുടുങ്ങിയിരിക്കുന്നത്.

സമൂഹമാധ്യമങ്ങളില്‍ ഇതിന്റെ ദൃശ്യങ്ങള്‍ വൈറല്‍ ആയതോടെയാണ് വിവാദമായിരിക്കുന്നത്. ഇതോടെ മന്ത്രിയെ പുറത്താക്കി ലൈംഗീക കുറ്റങ്ങള്‍ ചുമത്തണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തു വന്നു. പ്രധാനമന്ത്രി വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നതിനിടെവേദിയുടെ വലതുവശത്തായി നിന്ന മനോജ് സഹപ്രവര്‍ത്തകയെ മോശമായി സ്പര്‍ശ്ശിക്കുകയായിരുന്നു.

ശരീരത്തില്‍ സ്പര്‍ശിക്കുമ്പോള്‍ അത് മാറ്റാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരികയാണെന്നും മന്ത്രി തന്നെ സഹപ്രവര്‍ത്തകയെ പരസ്യമായി അപമാനിക്കുന്ന ലജ്ജാകരമാണെന്നും സിപിഎം കണ്‍വീനര്‍ ബിജന്‍ദാര്‍ പറഞ്ഞു.

എന്നാല്‍ സംഭവത്തില്‍ വനിതാ മന്ത്രി ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നും വ്യക്തിപരമായ അധിക്ഷേപത്തിനാണ് പ്രതിപക്ഷം വിലകുറഞ്ഞ ആരോപണങ്ങള്‍ ഉയര്‍ത്തുന്നതെന്നാണ് ബിജെപി വക്താവിന്റെ പ്രതികരണം.



from mangalam.com http://bit.ly/2THOutK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages