വെറൈറ്റിയായി ടിക് ടോക് വീഡിയോ ചെയ്ത് ശ്രദ്ധക്ഷണിക്കാന്‍ കടലുണ്ടിക്കടവ് പാലത്തിന് മുകളില്‍ നിന്ന് കടലിലേയ്ക്ക് ചാടിയ വിദ്യാര്‍ത്ഥികള്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്. കടലുണ്ടിപ്പുഴ അറബിക്കടലിനോട് ചേരുന്ന കടലുണ്ടി അഴിമുഖത്തെ പാലത്തിന് മുകളില്‍ നിന്നാണ് 10 വിദ്യാര്‍ത്ഥികള്‍ ചാടിയത്.
ബ്ലൂവെയില്‍ ഗെയിമിന് പിന്നാലെ ജീവനെടുക്കുന്ന ഒന്നായി മാറിയിരിക്കുകയാണ് ടിക് ടോക്. ആദ്യഘട്ടത്തില്‍ സിനിമാ ഡയലോഗുകള്‍ അനുകരിച്ചും പാട്ടിനൊന്ന് നൃത്തം വെച്ചും തുടങ്ങിയ ഈ കളി ഇപ്പോള്‍ വെറൈറ്റികള്‍ തേടി മരണക്കളി ആയിരിക്കുകയാണ്.
ഇക്കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തിലാണ് കടലുണ്ടിക്കടവ് പാലത്തിന് മുകളില്‍ നിന്നും കടലിലേയ്ക്ക് ചാടുന്ന വീഡിയോ ടിക് ടോക്കില്‍ പ്രത്യക്ഷപ്പെട്ടത്. മത്സ്യത്തൊഴിലാളികള്‍ രക്ഷിക്കാനായി ബോട്ടില്‍ എത്തുന്നതിന്റെയും വീഡിയോയും പുറത്തു വന്നതോടെയാണ് സംഭവത്തിന്റെ ഗൗരവം പുറത്തെത്തിയത്. പരപ്പനങ്ങാടി-ചാലിയം തീരദേശ പാതയിലാണ് പാലം സ്ഥിതി ചെയ്യുന്നത്. പാലത്തിന്റെ കൈവരിയില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ ചാടുന്നതും മുങ്ങിത്താഴുന്നതും സമീപത്തുള്ള ആളുകള്‍ കാണുകയും ബഹളം വയ്ക്കുകയുമായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ മത്സ്യത്തൊഴിലാളികള്‍ ബോട്ടുമായി എത്തിയതോടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രാണന്‍ തിരികെ കിട്ടിയത്. ഈ സംഭവത്തിന് ശേഷം യുവാക്കള്‍ കടലിലേയ്ക്ക് ചാടുന്നതിന്റെയും ഒടുവിലായി ഇവരെ അനുകരിച്ചുകൊണ്ട് വിദ്യാര്‍ത്ഥി കടലിലേയ്ക്ക് ചടുന്നതും അപകടത്തില്‍പെടുന്നതിന്റെയും മത്സ്യത്തൊഴിയാളികള്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിന്റെയും ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
സഞ്ചാരികള്‍ നിരവധി എത്തുന്ന ഇടയാണ് കടലുണ്ടിക്കടവ് പാലം. വള്ളിക്കുന്ന്-കടലുണ്ടി കമ്മ്യൂണിറ്റി റിസര്‍വും കടലുണ്ടി പക്ഷി സങ്കേതവും സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. മുന്‍പ് ഇതേ പാലത്തിന് മുകളില്‍ നിന്നും ചില യുവാക്കള്‍ ചാടുന്നതിന്റെ വീഡിയോ ടിക്ടോക്കില്‍ വൈറലായിരുന്നു. ഇത് അനുകരിക്കാന്‍ ശ്രമിച്ചതാണ് വിദ്യാര്‍ത്ഥികളെ അപകടത്തിലാക്കിയത്.
ഇത്തരത്തില്‍ നിരവധി അപകടകരമായ ചലഞ്ചുകളാണ് ലൈക്കിനുവേണ്ടി ടിക്ക് ടോക്കിലൂടെ അനുദിനം പ്രവഹിച്ചുകൊണ്ടിരിക്കുന്നത്. യുവ തലമുറയില്‍ ഏറെയും ഇപ്പോള്‍ ടിക് ടോക്കിന് അടിമപ്പെട്ട അവസ്ഥയിലാണ്. മാതാപിതാക്കള്‍ക്ക് ഇതിന്റെ ഗുരുതരാവസ്ഥയെ കുറിച്ച് അറിവില്ലാത്തതും കുട്ടികളില്‍ മൊബൈല്‍ ഫോണിന്റെ ഉപയോഗം വര്‍ധിച്ചതും ഇത്തരം മരണക്കളികളുടെ തീവ്രത വര്‍ധിപ്പിക്കുന്നു.
അതേസമയം, വീഡിയോയില്‍ മത്സ്യത്തൊഴിലാളികള്‍ രക്ഷിക്കുന്നത് കളിക്കാനിറങ്ങിയപ്പോള്‍ അപകടത്തില്‍പ്പെട്ട മറ്റൊരു വിദ്യാര്‍ത്ഥിയെയാണെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. എന്തായാലും ടിക് ടോക് വൈകൃതങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മാറ്റമില്ലാതെ തുടരുകയാണ്.
from mangalam.com https://ift.tt/2GAAuPs
via IFTTT
No comments:
Post a Comment