നിയമസഭയില്‍ കാത്തിരിക്കുന്നത് ഹാഫ് സെഞ്ച്വറി ; അമ്പതാം വര്‍ഷം ഉമ്മന്‍ചാണ്ടി ആഘോഷിക്കുക എംപി കുപ്പായത്തില്‍ ആയിരുക്കുമോ? - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 4, 2019

നിയമസഭയില്‍ കാത്തിരിക്കുന്നത് ഹാഫ് സെഞ്ച്വറി ; അമ്പതാം വര്‍ഷം ഉമ്മന്‍ചാണ്ടി ആഘോഷിക്കുക എംപി കുപ്പായത്തില്‍ ആയിരുക്കുമോ?

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഇങ്ങടുത്തിരിക്കെ ഇടുക്കിയിലെയും കോട്ടയത്തെയും കോണ്‍ഗ്രസ് അനുഭാവികളുടെ മനസ്സില്‍ ഈ ചോദ്യം ശക്തമായി അലയടിക്കുകയാണ്. ജനപ്രതിനിധിയായി അമ്പതാം വാര്‍ഷികം അടുത്ത വര്‍ഷം ആഘോഷിക്കാനൊരുങ്ങുന്ന ഉമ്മന്‍ചാണ്ടി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ അത് ഒട്ടും അപ്രാപ്യമായ കാര്യമാവില്ല എന്നാണ് അവര്‍ സ്വപ്നം കാണുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കിയിലെയും കോട്ടയത്തിന്റെയും കാര്യത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്ന പേരുകളില്‍ ഒന്നായ ഉമ്മന്‍ചാണ്ടി പക്ഷേ ഇതുവരെ ഇക്കാര്യത്തില്‍ ഒരു അഭിപ്രായമോ സൂചനകളോ പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും ഹൈക്കമാന്റ് നടത്തുന്ന ചര്‍ച്ചകളും നിര്‍ദേശങ്ങളും ആയിരിക്കും ഇക്കാര്യത്തില്‍ നിര്‍ണ്ണായകമായി മാറുക.

ഊഹാപോഹ ചര്‍ച്ചകളില്‍ പേര് പറഞ്ഞു കേള്‍ക്കുന്നുണ്ടെങ്കിലും മത്സരിക്കാനില്ല എന്ന മനോഭാവമാണ് ഉമ്മന്‍ചാണ്ടി പുലര്‍ത്തുന്നത്. നിലവില്‍ അതിന്റെ ആവശ്യമില്ലല്ലോ എന്ന മറുപടിയിലാണ് അദ്ദേഹം സ്ഥാനാര്‍ത്ഥി ചര്‍ച്ചകളെ തള്ളിക്കളയുന്നത്.

അതേസമയം 1970 ല്‍ പുതുപ്പള്ളിയില്‍ നിന്നും ആദ്യമായി ജയിച്ചു കയറിയ ഉമ്മന്‍ചാണ്ടി തുടര്‍ച്ചയായി അമ്പതുവര്‍ഷം എന്ന നേട്ടമാണ് നിയമസഭയുടെ കാര്യത്തില്‍ അടുത്തവര്‍ഷം നേടാനിരിക്കുന്നത്. 75 വയസ്സുള്ള ഉമ്മന്‍ചാണ്ടി സിപിഎമ്മിന്റെ ഇ എം ജോര്‍ജ്ജിനെ 7,288 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു പുതുപ്പള്ളിയില്‍ നിന്നും നിയമസഭയില്‍ എത്തിയത്.

അതിന് ശേഷം തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പല പ്രമുഖരെയും പുതുപ്പള്ളിയില്‍ ഇറക്കി നോക്കിയിട്ടും ഉമ്മന്‍ചാണ്ടിയെ വീഴ്ത്താനായിട്ടില്ല. 2016 ല്‍ സിപിഎമ്മിന്റെ യുവനേതാവാണ് 27,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ തോറ്റത്.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലേക്ക് യുഡിഎഫ് എംഎല്‍എ മാരേയും പരീക്ഷിച്ചേക്കും എന്ന തരത്തിലുള്ള ചര്‍ച്ചകളാണ് ഉമ്മന്‍ചാണ്ടിയുടെ പേര് പുതിയ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ചര്‍ച്ചയില്‍ വരാന്‍ കാരണമായത്. ഇടുക്കിയില്‍ മത്സരിപ്പിച്ചേക്കും എന്ന ഊഹാപോഹങ്ങള്‍ പുറത്തുവന്നതോടെ ഇടുക്കിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവേശത്തിലുമായി.

അതേസമയം ജോസ് കെ മാണി രാജ്യസഭയിലേക്ക് പോയ ഒഴിവില്‍ കോട്ടയം തിരിച്ചു വാങ്ങി ഇടുക്കി കേരളാകോണ്‍ഗ്രസിനു നല്‍കിയാല്‍ ഉമ്മന്‍ചാണ്ടി കോട്ടയത്ത് സ്ഥാനാര്‍ത്ഥിയാകുമെന്ന തരത്തിലായിരുന്നു മറ്റൊരു കണ്ടെത്തല്‍.

ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ സിറ്റിംഗ് എംഎല്‍എ മാര്‍ ലോക്‌സഭയില്‍ സ്ഥാനാര്‍ത്ഥികള്‍ ആകുന്നതിന് എതിരേ കഴിഞ്ഞദിവസം മുരളീധരന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് വന്നിരുന്നു. എന്നിരുന്നാലും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചുകൊണ്ട് ഉമ്മന്‍ചാണ്ടിക്ക് പാര്‍ലമെന്ററി ജീവിതത്തിന്റെ സുവര്‍ണ്ണ ജൂബിലിയിലേക്ക് കടക്കാമല്ലോ എന്നും ചിലര്‍ ചൂണ്ടിക്കാട്ടുകയാണ്.



from mangalam.com http://bit.ly/2DRsXth
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages