ഭീകരാക്രമണങ്ങള്‍ തടയാന്‍ അഞ്ച് വര്‍ഷത്തിനിടെ നടപടിയൊന്നും സ്വീകരിക്കാതിരുന്നത് എന്തുകൊണ്ട് - മമത - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 18, 2019

ഭീകരാക്രമണങ്ങള്‍ തടയാന്‍ അഞ്ച് വര്‍ഷത്തിനിടെ നടപടിയൊന്നും സ്വീകരിക്കാതിരുന്നത് എന്തുകൊണ്ട് - മമത

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണം പോലെയുള്ളവ തടയാൻ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കേന്ദ്ര സർക്കാർ നടപടിയൊന്നും സ്വീകരിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കഴിഞ്ഞ അഞ്ച് ദിവസമായി ഈ വിഷയത്തിൽ താൻ നിശബ്ദത പാലിക്കുകയായിരുന്നു. എന്നാൽ, പശ്ചിമബംഗാളിൽ വർഗീയ ചേരിതിരിവുണ്ടാക്കാനുള്ള ശ്രമം നടക്കുന്നതായി കാണുന്ന സാഹചര്യത്തിലാണ് ഇതേക്കുറിച്ച് സംസാരിക്കാൻ നിർബന്ധിതയായതെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു. Mamata Banerjee on #PulwamaAttack:The Govt had inputs from intelligence agencies on Feb 8 that such attacks might happen before elections. Why no action was taken? Why 78 convoys were still allowed?...I also have intelligence reports that my phone is always taped, as you all know pic.twitter.com/KulUn9oUNe — ANI (@ANI) 18 February 2019 കേന്ദ്രം എന്തുകൊണ്ടാണ് ഇന്റലിജൻസ് റിപ്പോർട്ട് അവഗണിക്കുകയും സിആർപിഎഫ് വാഹന വ്യൂഹത്തെ ഭീകരാക്രമണം നടന്ന സ്ഥലത്തുകൂടിത്തന്നെ പോകാൻ അനുവദിക്കുകയും ചെയ്തതെന്ന് അവർ ചോദിച്ചു. ഇത്തരം ആക്രമണങ്ങൾ നടത്തുന്നതിൽ നിന്ന് പാകിസ്താനെ പിന്തിരിപ്പിക്കാൻ കേന്ദ്രം ഇതുവരെ ഒരു നടപടിയും സ്വീകരിക്കാതിരുന്നത് എന്തുകൊണ്ടാണ്. തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുന്ന അവസരത്തിൽ നിഴൽയുദ്ധത്തിന് തുടക്കം കുറിക്കുന്നതിനെപ്പറ്റി ചിന്തിക്കുന്നത് എന്തിനാണെന്നും അവർ ചോദിച്ചു. പശ്ചിമബംഗാളിൽ വർഗീയ ചേരിതിരിവുണ്ടാക്കാൻ വലതുപക്ഷ സംഘടനകൾ ശ്രമിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. സാമൂഹ്യ വിരുദ്ധരുടെ പ്രകോപനങ്ങളിൽപ്പെടരുതെന്ന് ജനങ്ങളോടും അഭ്യർഥിച്ചിട്ടുണ്ട്. മോദിയും അമിത് ഷായും പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ടപ്രസംഗങ്ങളിലൂടെ ശ്രമിക്കുന്നത് തങ്ങൾ മാത്രമാണ് രാജ്യസ്നേഹികളെന്ന് വരുത്തിത്തീർക്കാനാണ്. യാഥാർഥ്യം അതല്ല. ബി.ജെ.പിയും ആർ.എസ്.എസ്സും വി.എച്ച്.പിയും സംസ്ഥാനത്ത് വർഗീയ പ്രശ്നങ്ങളുണ്ടാക്കാൻ ഈ അവസരം മുതലെടുക്കാൻ ശ്രമിക്കുന്നു. ഈ സാഹചര്യത്തിലാണ് പ്രതികരിക്കേണ്ടിവന്നതെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. പുൽവാമ ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. രാജ്യം ഭരിക്കുന്നത് കോൺഗ്രസ് സർക്കാർ അല്ലാത്തതിനാൽ പുൽവാമയിൽ ജവാന്മാർ ചെയ്ത ജീവത്യാഗം വെറുതെയാവില്ലെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. Content Highlights:Pulwama Terror Attack, Mamata Banerjee, Pakistan


from mathrubhumi.latestnews.rssfeed http://bit.ly/2SUIq49
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages