ന്യുഡല്‍ഹി: പാകിസ്താനിലെ ഭീകര സംഘടനകള്‍ക്കെതിരെ ലോകരാഷ്ട്രങ്ങള്‍ ശക്തമായ നിലപാടിലേക്ക് കടക്കുന്നതോടെ 2008 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫീസ് സെയ്ദിന്റെ ജമാത്ത് ഉദ്ദവയെ സംരക്ഷിക്കുന്ന നീക്കവുമായി പാക് ചാരസംഘടന ഐ.എസ്.ഐ. ജമാത്ത് ഉദ്ദവയെയും അതിന്റെ സന്നദ്ധ സംഘടനയായ ഫലഹ- ഇ- ഇന്‍സാനിയത് ഫൗണ്ടേഷനേയും പാകിസ്താന്‍ നിരോധിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഐ.എസ്.ഐ രണ്ട് സംഘങ്ങള്‍ രൂപീകരിച്ചതായാണ് രഹസ്യാന്വേഷണ ബ്യൂറോ നല്‍കുന്ന വിവരം.
ജമ്മു കശ്മീര്‍ മൂവ്‌മെന്റ്, റെസ്‌ക്യൂ, റിലീഫ് ആന്റ് എഡ്യുക്കേഷന്‍ ഫൗണ്ടേഷന്‍' എന്നീ സംഘടനകളാണ് രൂപീകരിച്ചിരിക്കുന്നത്. ഭീകര സംഘടനകള്‍ക്കെതിരെ നടപടിക്ക് രാജ്യാന്തര തലത്തില്‍ പാകിസ്താനു മേല്‍ സമ്മര്‍ദ്ദം ശക്തമാകുന്ന സാഹചര്യത്തില്‍ ഹാഫീസ് സെയ്ദിനെ സംരക്ഷിക്കാനുള്ള നീക്കമാണ് ഐ.എസ്.ഐ നടത്തുന്നത്.
പുതിയ സംഘടനകളുടെ കീഴില്‍ നിശബ്ദ പ്രവര്‍ത്തനം നടത്താനാണ് ലഷ്‌കറെ തോയിബയ്ക്കും ജമാത്ത് ഉദ്ദവയ്ക്കും ഐ.എസ്.ഐ നല്‍കിയിരിക്കുന്ന നിര്‍ദേശം. 'ജമ്മു കശ്മീര്‍ മൂവ്്‌മെന്റിന്റെ' ചുമതലയാണ് ജമാത്ത് ദ്ദവയ്ക്ക് നല്‍കിയിരിക്കുന്നത്. സലഹ- ഇ-ഇന്‍സാനിയത് ഫൗണ്ടേഷനാണ് റെസ്‌ക്യൂ, റിലീഫ് ആന്റ് എഡ്യുക്കേഷന്‍ ഫൗണ്ടേഷന്റെ നടത്തിപ്പ്. ധര്‍മ്മസ്ഥാപനങ്ങളാണെന്ന് പുറത്തുള്ളവര്‍ക്ക് പ്രതീതി തോന്നിക്കുന്ന വിധത്തിലാണ് ഇവ. വിദേശരാജ്യങ്ങളില്‍ നിന്ന് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി സ്വരൂപീകരിക്കുന്ന പണം ഈ സംഘടനകളുടെ അക്കൗണ്ടില്‍ നിന്ന് നിക്ഷേപിച്ച് ഇന്ത്യയ്‌ക്കെതിരെ ഭീകര പ്രവര്‍ത്തനത്തിന് ഉപയോഗിക്കുകയാണെന്നും ഇവരുടെ ലക്ഷ്യമെന്നും രഹസ്യാന്വേഷണ ഏജന്‍സി വ്യക്തമാക്കുന്നു.
പുല്‍വാമ ആക്രമണത്തിനു പിന്നാലെ ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയെ പാകിസ്താനില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നതിനെതിരെ രാജ്യാന്തര തലത്തില്‍ വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് ഈ റിപ്പോര്‍ട്ട് പുറത്തുവരുന്നതും. കഴിഞ്ഞ വ്യാഴാഴ്ച ചേര്‍ന്ന യു.എന്‍ രക്ഷാസമിതിയില്‍ ചൈന അടക്കമുള്ള 15 രാജ്യങ്ങള്‍ ജെയ്‌ഷെ മുഹമ്മദിനെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് പാകിസ്താന്‍ ജമാത്ത് ഉദ്ദവയെയും അതിന്റെ ചാരിറ്റി സംഘടനയായ സലഹ- ഇ-ഇന്‍സാനിയത് ഫൗണ്ടേഷനേയും നിരോധിച്ചത്.
from mangalam.com https://ift.tt/2BToMM3
via IFTTT
No comments:
Post a Comment