മാവോയിസ്റ്റ് നേതാവ് സുന്ദരിയും സംഘവും ജീരകപ്പാറയില്‍; വീട്ടുകാര്‍ക്ക് സുന്ദരിയുടെ ക്ലാസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 13, 2019

മാവോയിസ്റ്റ് നേതാവ് സുന്ദരിയും സംഘവും ജീരകപ്പാറയില്‍; വീട്ടുകാര്‍ക്ക് സുന്ദരിയുടെ ക്ലാസ്

കോഴിക്കോട്: ജീരകപ്പാറയിൽ വീണ്ടും മാവോയിസ്റ്റുകളുടെ സാന്നിധ്യം. പോലീസ് തിരയുന്ന മാവോയിസ്റ്റ് നേതാവ് സുന്ദരിയും സംഘവുമാണ് കഴിഞ്ഞദിവസം രാത്രി ജീരകപ്പാറയിലെ ബിജുവിന്റെ വീട്ടിലെത്തിയത്. യൂണിഫോം അണിഞ്ഞ് തോക്കുമേന്തിയാണ് മൂന്നംഗസംഘം വീട്ടിലെത്തിയത്. രാത്രി എട്ടരയോടെ എത്തിയ മൂന്നംഗസംഘം ജീരകപ്പാറയിലെ വീട്ടിൽ ഏറേനേരം ചിലവഴിച്ചു. തുടർന്ന് വീട്ടുകാരോട് ഭക്ഷണം ആവശ്യപ്പെടുകയും പഞ്ചായത്തിൽനിന്നടക്കം സഹായങ്ങൾ ലഭിക്കുന്നുണ്ടോയെന്ന് ചോദിക്കുകയും ചെയ്തു. ഇതിനുശേഷം തങ്ങളുടെ കൈവശമുണ്ടായിരുന്ന തോക്കിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച് വീട്ടുകാരുടെ മുന്നിൽ വിശദീകരിക്കുകയുമുണ്ടായി. ഇത് മൂന്നാംതവണയാണ് ജീരകപ്പാറയിൽ മാവോയിസ്റ്റുകളുടെ സാന്നിധ്യം കണ്ടെത്തുന്നത്. നേരത്തെ മഠത്തിൽപ്പറമ്പിൽ ജോസ് എന്നയാളുടെ വീട്ടിൽ രണ്ടുതവണ മാവോയിസ്റ്റുകൾ എത്തിയിരുന്നു. ഇതോടെ പ്രദേശത്ത് പോലീസ് പട്രോളിങ് ശക്തമാക്കുകയും ചെയ്തു. എന്നാൽ ശക്തമായ പോലീസ് നിരീക്ഷണം നിലനിൽക്കെയാണ് കഴിഞ്ഞദിവസം മാവോയിസ്റ്റുകൾ വീണ്ടും ജീരകപ്പാറയിലെത്തിയത്. Content Highlights:Maoist leader sundari and team reached in jeerakappara kozhikode


from mathrubhumi.latestnews.rssfeed http://bit.ly/2N26PPB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages