പുല്‍വാമാ ഭീകരാക്രമണത്തിന്റെ പ്രതികാരം ; ജെയ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാക് പൗരനെ ഇന്ത്യന്‍ തടവുകാര്‍ കൊന്നതായി റിപ്പോര്‍ട്ട് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 20, 2019

പുല്‍വാമാ ഭീകരാക്രമണത്തിന്റെ പ്രതികാരം ; ജെയ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാക് പൗരനെ ഇന്ത്യന്‍ തടവുകാര്‍ കൊന്നതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: പുല്‍വാമാ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജെയ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാക് പൗരനെ ഇന്ത്യന്‍ തടവുകാര്‍ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഫെബ്രുവരി 14 ആക്രമണത്തിന് പ്രതികാരമെന്നവണ്ണമാണ് കൃത്യം നടത്തിയതെന്നും ഇന്ത്യാക്കാരായ രണ്ടു തടവുകാര്‍ പാകിസ്താന്‍കാരനെ കൊലപ്പെടുത്താന്‍ നേരത്തേ തന്നെ തീരുമാനം എടുത്തിരുന്നതായിട്ടാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ന്യൂസ് നേഷന്‍ വെബ്‌സൈറ്റാണ് വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. എന്നാല്‍ ആക്രമണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരം നല്‍കിയിട്ടില്ല. ജനുവരിയില്‍ ഉഭയകക്ഷി കരാറിന്റെ അടിസ്ഥാനത്തില്‍ പാക് ജയിലില്‍ കിടക്കുന്ന 537 ഇന്ത്യന്‍ തടവുകാരുടെ പട്ടിക പാകിസ്താനി ജയില്‍ അധികൃതര്‍ ഇന്ത്യയ്ക്ക് കൈമാറിയിരുന്നു. ഇതില്‍ 54 നാട്ടുകാരും 483 മത്സ്യബന്ധന തൊഴിലാളികളുമാണ് ഉള്ളത്. ഇസ്‌ളാമാബാദിലുള്ള ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ക്കാണ് പാക് ഹൈക്കമ്മീഷന്‍ ഈ പട്ടിക കൈമാറിയത്. 2008 ലെ ഇന്ത്യാ-പാക് കരാറിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടി.

ജനുവരിയിലും ജൂലൈയിലുമായി വര്‍ഷം രണ്ടു തവണ തങ്ങളുടെ കൈവശമുള്ള വിദേശ പൗരന്മാരായ തടവുകാരുടെ വിവരം ഇരു രാജ്യങ്ങളും കൈമാറണം എന്നായിരുന്നു കരാര്‍. ഇന്ത്യയുടെ കസ്റ്റഡിയില്‍ 347 പാകിസ്താനി പൗരന്മാരാണ് ഉള്ളത്. ഇവരില്‍ 249 സാധാരണക്കാരും 98 മത്സ്യബന്ധന തൊഴിലാളികളുമുണ്ട്. ഇന്ത്യയുടേയും പാകിസ്താന്റെയും മത്സ്യബന്ധന തൊഴിലാളികള്‍ തങ്ങളുടെ കടല്‍ അതിര്‍ത്തി ലംഘിക്കുകയും പിടിയിലാകുകയും ചെയ്യുന്നത് പതിവാണ്.



from mangalam.com https://ift.tt/2GChHDq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages