മലപ്പുറം: നടന്നതെല്ലാം കുടുംബപ്രശ്‌നമാക്കി തന്റെ കുടുംബം തകര്‍ക്കുന്നത് ബിജെപിയും മറ്റു ചില സംഘടനകളുമാണെന്ന കനകദുര്‍ഗ്ഗ. ബി.ജെ.പിയും മറ്റുളള ചില സംഘടനകളും സഹോദരന്‍ ഭരത്ഭൂഷണിനെ ഉപയോഗിച്ചാണ് ഇത്തരത്തില്‍ ശ്രമം നടത്തുന്നതെന്നും പണം നല്‍കിയാണോ ഇതെല്ലാം ചെയ്യിക്കുന്നതെന്ന സംശയവും തനിക്കുണ്ടെന്നും കനകദുര്‍ഗ്ഗ വ്യക്തമാക്കി.
ശബരിമല ദര്‍ശനം നടത്തുന്നത് വരെ തനിക്കും ഭര്‍ത്താവിനും ഇടയില്‍ ഒരു പ്രശ്‌നവും ഇല്ലായിരുന്നു. ഇപ്പോള്‍ ഭര്‍ത്താവിനെയും സഹോദരന്‍ പ്രലോഭിപ്പിക്കുകയാണ്. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സഹോദരനാണ് എല്ലാറ്റിനും പിന്നില്‍ നില്‍ക്കുന്നത്.
കുടുംബത്തില്‍നിന്നും നാട്ടില്‍നിന്നുമാണ് പന്തുണ ലഭിക്കാത്തത്. വീട്ടിലേക്കു കയറ്റില്ലെന്നും ഒരുമിച്ചു ജീവിക്കില്ലെന്നുമുള്ള നിലപാട് ഭര്‍ത്താവിനില്ല. എന്നാല്‍ ഭര്‍ത്താവിനെയും സഹോദരന്‍ പ്രലോഭിപ്പിക്കുകയാണ്. വീട്ടിലെ കിടപ്പുമുറിയില്‍ കയറി ശബരിമലയില്‍ കയറുേമ്പാഴുണ്ടായിരുന്ന ബാഗില്‍ മാലയ്‌ക്കൊപ്പം നാപ്കിന്‍ പായ്ക്കറ്റു വെച്ചതിനുശേഷം വീഡിയോ എടുത്ത് പല ചാനലുകളിലൂ ടെയും പ്രചരിപ്പിച്ചത് സഹോദരനാണ്.
സംഘപരിവാര്‍ കുടുംബത്തെ പ്രലോഭിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പ്രത്യക്ഷത്തില്‍ അക്രമിക്കാന്‍ പറ്റില്ല എന്നു കണ്ടതോടെയാണ് അവര്‍ കുടുംബത്തെ ഉപേയാഗിച്ച് വളഞ്ഞവഴി സ്വീകരിക്കുന്നത്. ഭര്‍തൃമാതാവിനെ പ്രലോഭിപ്പിച്ച് അവര്‍ മുഖേനയും പരുക്കേല്‍പ്പിക്കുന്നു. ഭീഷണിപ്പെടുത്തി വീട്ടില്‍നിന്നും അകറ്റിനിര്‍ത്തണമെന്ന ഉദ്ദേശത്തോടെയാണ് അവര്‍ പിന്നില്‍നിന്നു പ്രവര്‍ത്തിക്കുന്നത്.
ഒറ്റപ്പെടുത്തിയശേഷം മലപ്പുറത്തുനിന്നും ഓടിക്കുകയാണ് ഇവരുടെ ലക്ഷ്യം. നിക്ഷിപ്ത താല്‍പര്യം ഉപയോഗിച്ചു കലാപമുണ്ടാക്കാന്‍ നടക്കുന്നവര്‍ക്ക് അവസരം നല്‍കേണ്ട എന്നു കരുതിയാണ് ആദ്യതവണ മാറിനിന്നത്. കുട്ടികളെ കാണാനും പഴയ ജീവിതത്തിലേക്കു മടങ്ങാനും കനകദുര്‍ഗയെ സഹായിക്കാന്‍ മുഴുവന്‍ പുരോഗമന ശക്തികളും മുന്നോട്ടുവരണെമന്നും ഇരുവരും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. തങ്ങളെ കൂടാതെ മൂന്നുപേര്‍ കൂടി ശബരിമലയില്‍ ദര്‍ശനം നടത്തിയതായി അറിയാമെന്നും പറഞ്ഞു.
from mangalam.com http://bit.ly/2Dni9Bq
via IFTTT
No comments:
Post a Comment