ഉത്തരകേരളത്തിൽ കോൺഗ്രസിന്റെ സിറ്റിങ് സീറ്റു കൂടിയായ വയനാട് ലോക്സഭാ മണ്ഡലത്തിൽ ഏഴ് നിയമസഭാസഭാ മണ്ഡലങ്ങളാണുള്ളത്. വയനാട് ജില്ലയിലെ കൽപ്പറ്റ, മാനന്തവാടി, ബത്തേരി മണ്ഡലങ്ങളും മലപ്പുറം ജില്ലയിലെ വണ്ടൂർ, നിലമ്പൂർ, ഏറനാട് മണ്ഡലങ്ങളും കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയും വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നു. മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏഴിൽ നാലുപേർ എൽ.ഡി.എഫ് എം.എൽ.എമാരും മൂന്ന് പേർ യു.ഡി.എഫ് എം.എൽ.എമാരുമാണ്. എൽ.ഡി.എഫ് ഭരിക്കുന്ന കൽപ്പറ്റയിലും മാനന്തവാടിയിലും തിരുവമ്പാടിയിലും നിലമ്പൂരും യഥാക്രമം ഒ.ആർ കേളു, സി.കെ ശശീന്ദ്രൻ, ജോർജ് എം തോമസ്, പി.വി അൻവർ എന്നിവരാണ് എം.എൽ.എമാർ. ബത്തേരി, വണ്ടൂർ എന്നിവിടങ്ങളിൽ യഥാക്രമം കോൺഗ്രസിന്റെ ഐ.സി ബാലകൃഷ്ണൻ, എ.പി അനിൽകുമാർ എന്നിവരാണ് എം.എൽ.എമാർ. മുസ്ലിംലീഗിന്റെ കോട്ട എന്ന് പൊതുവേ വിശേഷിപ്പിക്കുന്ന ഏറനാട് പി.കെ ബഷീറാണ് എം.എൽ.എ. നിയമസഭയിലേക്ക് ഭൂരിപക്ഷമായി എൽ.ഡി. എഫിനെ കാണാമെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനും ലീഗിനും മുന്നേറ്റം നടത്താനാവുന്ന മണ്ഡലമാണ് വയനാട്. കഴിഞ്ഞ രണ്ട് തവണയും കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന എം. ഐ ഷാനവാസിനായിരുന്നു മണ്ഡലത്തിൽ വിജയം കൈവരിക്കാനായത്. ക്രിസ്ത്യൻ ഭൂരിപക്ഷ മലയോര മേഖലയിൽനിന്നും കൂടുതൽ വോട്ടുകൾ കോൺഗ്രസ് നേടാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. കോൺഗ്രസിന്റെ സ്ഥാനാർഥിയായി ടി. സിദ്ദീഖിന്റേയും ഷാനിമോൾ ഉസ്മാന്റേയും പേരുകൾ ഉയരുന്നതായി വാർത്തകളുണ്ട്. കൂടാതെ ഷാനവാസിന്റെ മകൾ അമിന വരുമെന്ന വാർത്തയും വരുന്നുണ്ട്. എന്നാൽ ഈ നീക്കം കടന്നകൈയാകുമെന്ന് വിലയിരുത്തപ്പെടുന്നു. പരിചയ സമ്പന്നനായ സത്യൻ മൊകേരിയായിരുന്നു 2014-ൽ വയനാട്ടിൽ എൽ.ഡി.എഫ് സ്ഥാനാർഥി. വോട്ടുനില മെച്ചപ്പെടുത്താനായെങ്കിലും ജനവിധി ഷാനവാസിനൊപ്പമായിരുന്നു. പുതിയ സ്ഥാനാർഥി ആരാവണമെന്ന ചർച്ച പുരോഗമിക്കുന്നു. എൽ.ഡി.എഫ് വലിയ പ്രതീക്ഷ വെയ്ക്കാത്ത വയനാട് മണ്ഡലത്തിൽ ബി.ജെ.പിക്ക് യാതൊരു സാധ്യതയും കൽപ്പിക്കപ്പെടുന്നില്ല. ബി.ജെ.പി ഉയർത്തിയ അയ്യപ്പവികാരമൊന്നും തീരെ ഏശാത്ത മണ്ഡലമാണ് വയനാടെന്നതും ശ്രദ്ധേയമാണ്. Content Highlights: General Election 2019, The Great Indian War, Lok Sabha Election 2019
from mathrubhumi.latestnews.rssfeed https://ift.tt/2IG6y6J
via
IFTTT
No comments:
Post a Comment