കൊല്‍ക്കൊത്ത: ചിട്ടി തട്ടിപ്പുകേസില്‍ സി.ബി.ഐ അന്വേഷണം ഊര്‍ജിതമാക്കിയതോടെ പശ്ചിമ ബംഗാളിലെ മുതിര്‍ന്ന ഐ.പി.എസ് ഓഫീസര്‍ ഒളിവില്‍. ബംഗാളിലെ പ്രത്യേക അന്വേഷണ സംഘത്തലവനും 1989 ബാച്ചിലെ ഓഫീസറുമായ രാജീവ് കുമാര്‍ ആണ് ഒളിവില്‍ പോയത്. കൊല്‍ക്കൊത്ത പോലീസ് മേധാവി കൂടിയാണ് ഇദ്ദേഹം.
റോസ് വാലി, ശാരദ ചിട്ടി തട്ടിപ്പുകളില്‍ സി.ബി.ഐ ഇദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. ഒളിവില്‍ കഴിയുന്നത് തുടര്‍ന്നാല്‍ രാജീവ് കുമാറിനെ അറസ്റ്റു ചെയ്യേണ്ടിവരുമെന്ന് സി.ബി.ഐ വ്യക്തമാക്കി.
തട്ടിപ്പുമായി ബന്ധപ്പെട്ട് ചില രേഖകളും ഫയലുകളും കാണാതായതില്‍ രാജീവ് കുമാറിനെ സി.ബി.ഐ വീണ്ടും ചോദ്യം ചെയ്യാനിരിക്കേയാണ് ഒളിവില്‍ പോകുന്നത്. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകള്‍ വിലയിരുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ച യോഗത്തിലും ഇദ്ദേഹം പങ്കെടുത്തിരുന്നില്ല.
വെള്ളിയാഴ്ച ഓഫീസില്‍ നിന്നും പോയശേഷം രാജീവ് കുമാറിനെ കുറിച്ച് വിവരമൊന്നുമില്ലെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് ജീവനക്കാര്‍ പറയുന്നത്. അദ്ദേഹത്തിന്റെ വീട്ടിലെ ഫോണിലോ മൊബൈല്‍ ഫോണിലോ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. തട്ടിപ്പുകേസില്‍ നിര്‍മ്മാതാവ് ശ്രീകാന്ത് മോട്ടയെ സി.ബി.ഐ കസ്റ്റഡിയില്‍ എടുത്തതോടെയാണ് രാജീവ് കുമാറും അറസ്റ്റു ഭയന്ന് മുങ്ങിയതെന്നു സൂചനയുണ്ട്.
ബംഗാളിലെ ഏറ്റവും വലിയ തട്ടിപ്പുകേസുകളില്‍ ഒന്നാണ് 15000 കോടിയുടെ റോസ് വാലി തട്ടിപ്പും 2500 കോടയുടെ ശാരദ ചിട്ടി തട്ടിപ്പും. ഇരു കേസുകള്‍ക്കും ബംഗാളിളിലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കുമായി ബന്ധമുണ്ടെന്നാണ് സി.ബി.ഐ കണ്ടെത്തല്‍. ആകര്‍ഷകമായ പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപകരില്‍ നിന്ന് പണം സ്വീകരിച്ച ശേഷം കമ്പനികള്‍ മുങ്ങുകയായിരുന്നു. 2014ലാണ് കേസ് സുപ്രീം കോടതി സി.ബി.ഐയ്ക്ക് കൈമാറിയത്.
from mangalam.com http://bit.ly/2Gl9ClW
via IFTTT
No comments:
Post a Comment